ADVERTISEMENT

ദുബായ് ∙ ലഹരി ഉപയോഗിച്ച ശേഷം വാഹനമോടിച്ച വിദേശി യുവാവിന് ദുബായ് ട്രാഫിക് കോടതി 2 വർഷം തടവും ഒരു ലക്ഷം ദിർഹം (22.86 ലക്ഷം രൂപ) പിഴയും ശിക്ഷ വിധിച്ചു. ശിക്ഷയ്ക്കുശേഷം നാടുകടത്താനും ഉത്തരവിട്ടു.

യുഎഇ സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ 2 വർഷത്തേക്കു ബാങ്ക് ഇടപാട് നടത്തരുതെന്ന നിബന്ധനയുമുണ്ട്. യുവാവിന്റെ ഡ്രൈവിങ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും ഉത്തരവിട്ടു. മദ്യവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിച്ചവർ വാഹനമോടിക്കരുതെന്നും കോടതി ഓർമിപ്പിച്ചു. പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

English Summary:

Man Faces Dh100,000 Fine and Two-Year-Jail for Driving Under the Influence of Drugs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com