ADVERTISEMENT

ഷാർജ ∙ അക്ഷരങ്ങൾ പൂക്കുന്ന നാളുകൾ വരവായി; 33–ാമത് ഷാർജ രാജ്യാന്തര പുസ്തകമേള(എസ് െഎബിഎഫ്) നവംബർ ആറ് മുതൽ 17 വരെ ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറും. പുസ്തകപ്രദർശനം, വിൽപന, എഴുത്തുകാരുമായുള്ള മുഖാമുഖം, സംവാദം, പുസ്തകങ്ങളിൽ ഒപ്പുചാർത്തൽ, ശിൽപശാല, ബുക്കിഷ് സാഹിത്യ ബുള്ളറ്റിൻ വിതരണം, കലാ പരിപാടികൾ, കുട്ടികളുടെ പരിപാടികൾ, തത്സമയപാചകം... എണ്ണിയാലൊടുങ്ങാത്ത പരിപാടികളാണ് അക്ഷരമേളയിൽ നടക്കുക. ഇതോടൊപ്പം നൂറുകണക്കിന് പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. ഇതിൽ ഭൂരിഭാഗവും മലയാളികളുടേതാണെന്നതാണ് പ്രത്യേകത. ലോകത്തെ ഏറ്റവും മുന്നിൽനിൽക്കുന്ന പുസ്തകമേളയിലൊന്നായ എസ് െഎബിഎഫ് വേദിയിൽ പുസ്തകം പ്രകാശനം ചെയ്യാനാഗ്രഹകിക്കാത്ത ഒരു അക്ഷരപ്രേമിയുമുണ്ടായിരിക്കില്ല. എന്തിന്, കേരളത്തിൽ നിന്നും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നും എഴുത്തുകാർ ഇൗ രാജ്യാന്തര വേദിയിൽ പുസ്തകവുമായെത്തുന്നു.

പതിവുപോലെ ഇപ്രാവശ്യവും പ്രവാസി മലയാളികളുടെ ഒട്ടേറെ പുസ്തകങ്ങൾ എസ് െഎബിഎഫിൽ പ്രകാശനം ചെയ്യും. ഇതിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് എഴുത്തുകാരും പ്രസാധകരും. പതിവുപോലെ ഇൗ വർഷവും മേളയിൽ പ്രകാശനം ചെയ്യുന്ന പുസ്തകം തങ്ങളുടെ പുസ്തകം പരിചയപ്പെടുത്താൻ മനോരമ ഒാൺലൈൻ എന്റെ പുസ്തകം@എസ് െഎബിഎഫ് എന്ന പ്രത്യേക വിഭാഗത്തിൽ അവസരം നൽകുന്നു. ആദ്യമായി 15 വർഷമായി ഷാർജയിൽ താമസിക്കുന്ന കോട്ടയം ഇൗരാറ്റുപേട്ട സ്വദേശിനി മഞ്ജു ദിനേശാണ് പുസ്തകം പരിചയപ്പെടുത്തുന്നത്.

manju-dinesh-book-athramel
മഞ്ജു ദിനേശ്

"അത്രമേൽ " എന്ന എന്റെ ആദ്യപുസ്തകമാണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത്. ആദ്യ പുസ്തകം എന്ന നിലയിൽ ഒരു കുഞ്ഞിന് ജന്മം കൊടുക്കുന്ന വേദനയും സന്തോഷവും ആകാംക്ഷയും ഇടകലർന്ന പറഞ്ഞറിയിക്കാനാവാത്ത ഉള്ളൊഴുക്കിൽ അലിഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ് ഞാൻ. മഷി എന്ന പ്രവാസി എഴുത്തുകാരുടെ ഏഴു വർഷമായുള്ള കൂട്ടായ്മയിൽ ചേർന്ന് എന്നിലേക്ക് മഷി പടർത്തിയിട്ട് അഞ്ചു വർഷങ്ങൾ പിന്നിടുമ്പോൾ സ്വന്തമായൊരു പുസ്തകത്തിന് ഉടമയെന്ന പേരിൽ അഭിമാനവും സന്തോഷവും അതിലേറെ ഒത്തിരി പേരോട് കടപ്പാടും തോന്നുന്നു. വീട്ടുകാരും മഷിത്തുള്ളികളും ഒരുപിടി ആത്മാർത്ഥ സുഹൃത്തുക്കളും പിന്തുണ നൽകിയതിന്റെ ഫലമാണീ കുഞ്ഞു പുസ്തകം .

"അത്രമേൽ " എന്ന പുസ്തകത്തിൽ പലനാളുകളായി മനസിൽ കൂട്ടിവച്ചതും പലരിൽ നിന്നും കേട്ടറിഞ്ഞതും ഭാവനയിൽ കണ്ടതുമായ അനുഭവങ്ങൾ ചാലിച്ചെഴുതിയ 14 കഥകൾ ലളിതമായി പറഞ്ഞു പോകുന്നു. സ്ത്രീ കഥാപാത്രങ്ങൾക്ക് മുൻതൂക്കം ഏറിപ്പോയോ എന്നൊരു സംശയം വായനക്കാരന് തോന്നിപ്പോയാൽ അതിശയോക്തി ഇല്ല. വായിച്ചു തീരുമ്പോൾ കണ്ണൊന്നു നിറഞ്ഞാൽ , ആശ്വാസമോടെ നെടുവീർപ്പിടാൻ കഴിഞ്ഞാൽ, കഥയിലേക്ക് നിങ്ങൾ ഇഴുകിച്ചേർന്നെന്നു തോന്നിയാൽ എന്നിലെ ചെറിയ എഴുത്തുകാരി വിജയിച്ചുവെന്ന് കരുതിക്കോട്ടെ. എന്നും എല്ലായ്പ്പോഴും കൂടെ നിൽക്കുന്ന, ചേർത്ത് നിർത്തുന്ന എന്റെ പ്രിയപ്പെട്ടവർക്കായി ഞാൻ ഈ പുസ്തകം ഏറെ സ്നേഹത്തോടെ സമർപ്പിക്കുന്നു .

അത്രമേൽ പ്രിയപ്പെട്ടതാവാൻ സൈകതം ബുക്സിന്റെ വി.എസ്. അർപ്പിത എന്ന കൊച്ചു കലാകാരിയുടെ മനോഹരമായ കവർ ഡിസൈൻ വലിയ പിന്തുണ നൽകുമെന്ന് വിശ്വസിക്കുന്നു. 2024 ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ നവംബർ ഒൻപതിന് രാത്രി പത്തരയ്ക്ക് "അത്രമേൽ " പ്രകാശനം ചെയ്യപ്പെടുമ്പോൾ ഏവരുടെയും അനുഗ്രഹവും പ്രാർഥനയും പ്രതീക്ഷിക്കുന്നു. 

∙എഴുത്തുകാർക്ക് സ്വന്തം പുസ്തകം പരിചയപ്പെടുത്താം

നവംബർ ആറിന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള 2024ൽ പ്രകാശനം ചെയ്യുന്ന പ്രവാസികളുടെ പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്താൻ ഇപ്രാവശ്യവും മനോരമ ഒാൺലൈൻ അവസരമൊരുക്കുന്നു.

എന്താണ് പുസ്തകത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്, എഴുത്തിന് പിന്നിലെ അനുഭവങ്ങൾ സഹിതം 500 വാക്കുകളിൽ കുറയാതെ സ്വന്തം പുസ്തകം പരിചയപ്പെടത്താം. അതോടൊപ്പം, പുസ്തകം പ്രകാശനം ചെയ്യുന്ന തീയതി, സമയം എന്നിവയുമെഴുതാം. പുസ്തകത്തിന്റെ കവർ(jpeg ഫയൽ), രചയിതാവിന്റെ  5.8 x 4.2   സൈസിലുള്ള പടം(പാസ്പോർട് സൈസ് സ്വീകാര്യമല്ല) എന്നിവ *mynewbook.sibf@gmail.com*  എന്ന മെയിലിലേയ്ക്ക് അയക്കുമല്ലോ. സബ്ജക്ടിൽ My BOOK@SIBF 2022 എന്ന് എഴുതാൻ മറക്കരുതേ. കൂടുതൽ വിവരങ്ങൾക്ക്: ഇ– മെയിൽ-  mynewbook.sibf@gmail.com ,  0567 371 376 (വാട്സാപ്പ്)

English Summary:

Manju Dinesh's book Athramel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com