സൗദിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Mail This Article
×
മുണ്ടൂർ ∙ മുണ്ടൂർ സ്വദേശിയെ സൗദിയിൽ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. കീഴ്പാടം കാരക്കാട് ശശിയുടെ മകൻ സതീഷാണു (30) മരിച്ചത്.
സൗദിയിലെ ദമാം ഖാലിദിയയിൽ താമസിക്കുന്ന മുറിയിൽ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായിരുന്നു. രണ്ടു വർഷം മുൻപു നാട്ടിൽ വന്നു മടങ്ങിയതാണ്. ഭാര്യ: ധന്യ. അമ്മ: വിജയകുമാരി.
English Summary:
Mundur Native Died in Saudi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.