റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം പ്രവർത്തനം ആരംഭിച്ചു
Mail This Article
ദുബായ് ∙ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം അബുദാബി മദീനത് സായിദിൽ പ്രവർത്തനം ആരംഭിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പുതിയ കളക്ഷനുകൾക്കൊപ്പം ഓരോ പർച്ചേസിനും സൗജന്യ സ്വർണ നാണയവും ഡയമണ്ട് ആഭരണങ്ങൾക്ക് 60% വരെ കിഴിവുമടക്കം അത്യാകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചു റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ മസ്കത്ത്, മലേഷ്യ, അബുദാബി, ഷാർജ, ഗോൾഡ് സൂഖ്, എന്നീ ബ്രാഞ്ചുകളിലും ഈ ഓഫർ ലഭ്യമാണ്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി രാജ്യത്തെ ഗോള്‍ഡ് ബുള്ള്യന്‍, ഹോള്‍ സെയില്‍ ആഭരണ വ്യവസായ രംഗത്തെ മുന്‍നിര സ്ഥാപനമായ റിസാന്‍ ജ്വല്ലറി- റീടെൽ മേഖല കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഷോറൂം നവീകരിച്ചതെന്ന് കൈസാൻ ഗ്രുപ്പ് ചെയർമാൻ ഷനൂബ് പറഞ്ഞു. 8 രാജ്യങ്ങളിൽ മികച്ച സാന്നിധ്യമുള്ള റിസാൻ പ്രെഷ്യസ് മെറ്റൽ വിഭാഗത്തിന്റെ ഏഴാമത് ഷോറൂമാണ് അബുദാബിയിൽ നവീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. പുതിയ ഔട്ട്ലൈറ്റ് റാസൽഖൈമയിൽ അടുത്ത് തന്നെ തുറക്കുമെന്നും ഈ വർഷം അവസാനത്തോടെ പുതിയതായി മൂന്ന് രാജ്യങ്ങളിലേക്കും കൂടി പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പ്രമുഖ ഗോൾഡ് റിഫൈനറികളിൽ ഒന്നായ ഔറിസ് റിഫൈനറിയും കസ്റ്റമൈസ്ഡ് ഡയമണ്ട് ആഭരണങ്ങളുടെ മേൽത്തരം ബ്രാൻഡായ എക്യു ഡയമണ്ട്‌സും കൈസാൻ ഗ്രുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഉദ്ഘാടന ചടങ്ങിൽ സോഷ്യൽ മീഡിയ ഇൻഫ്ലുൻസഴ്സായ അമീൻ മന്നാൻ, സനം സയീദ്, അലാ അൽ ഖാലിദി തുടങ്ങിയവർ സംബന്ധിച്ചു.