ADVERTISEMENT

ദുബായ് ∙ ദുബായ് മെട്രോ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത; മെട്രോയിലും ട്രാമിലും യാത്രക്കാർക്ക്  ഇ-സ്‌കൂട്ടറുകൾ കൊണ്ടുപോകാമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. സീറ്റില്ലാത്തതും മടക്കാവുന്നതുമായ ഇ-സ്‌കൂട്ടറുകൾക്കാണ് മെട്രോയിലും ട്രാമിലും എല്ലാ പ്രവർത്തന സമയത്തും കൊണ്ടുപോകാൻ അനുവാദം നൽകിയത്. അവ 120സെ.മീ x 70സെ.മീ x 40സെ.മീറ്റർ വലിപ്പത്തിലുള്ളവയായിരിക്കണമെന്നും 20 കിലോയിൽ കൂടുതൽ ഭാരം പാടില്ലെന്നും വ്യക്തമാക്കി. 

ദുബായ് മെട്രോ സ്റ്റേഷന് മുൻപിലെ ഇ ∙ സ്കൂട്ടർ സ്റ്റാൻഡ്. ഫയൽ ചിത്രം: വാം.
ദുബായ് മെട്രോ സ്റ്റേഷന് മുൻപിലെ ഇ - സ്കൂട്ടർ സ്റ്റാൻഡ്. ഫയൽ ചിത്രം: വാം.

പാലിക്കേണ്ട നിയമങ്ങൾ 
 ∙ ദുബായ് മെട്രോയിലോ ട്രാം പരിസരങ്ങളിലോ ഇ-സ്കൂട്ടർ ചാർജ് ചെയ്യാൻ പാടില്ല
 ∙ വാതിലുകൾ, സീറ്റുകൾ, ഇടനാഴികൾ അല്ലെങ്കിൽ അടിയന്തര സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തടസ്സമുണ്ടാക്കരുത്
 ∙  ദുബായ് മെട്രോയിലോ ട്രാം പരിസരത്തോ നനഞ്ഞതോ വൃത്തികെട്ടതോ ആയ ഇ-സ്കൂട്ടറുകൾ അനുവദിക്കില്ല 
 ∙ സ്റ്റേഷനുകളിലോ നടപ്പാലങ്ങളിലോ ഇ-സ്കൂട്ടർ ഓടിക്കരുത് 
 ∙ സ്റ്റേഷനുകളിലേക്കോ പ്ലാറ്റ്‌ഫോമുകളിലേക്കോ ട്രെയിനുകളിലേക്കോ ട്രാമുകളിലേക്കോ പ്രവേശിക്കുമ്പോൾ ഇ-സ്‌കൂട്ടറുകൾ മടക്കിയിരിക്കണം.
 ∙ മെട്രോ അല്ലെങ്കിൽ ട്രാം പരിസരങ്ങളിൽ എല്ലാ സമയത്തും ഇ-സ്കൂട്ടർ പവർ ഓഫ് ചെയ്യുക 
 ∙ വസ്തുവകകൾക്ക് കേടുപാടുകൾ വരുത്താനോ മറ്റോ സാധ്യതയുള്ള,  നീണ്ടുനിൽക്കുന്ന ഭാഗങ്ങൾ മറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണം (ഹാൻഡിൽബാറുകളും സൈക്കിൾ പെഡലുകളും പോലുള്ളവ).
 ∙ ഇ-സ്‌കൂട്ടറുകൾ സുരക്ഷിതമായി കൊണ്ടുപോകുന്നതിന് യാത്രക്കാർ ഉത്തരവാദികളാണ് 
 ∙ മെട്രോ സ്‌റ്റേഷനുകളിൽ ചെക്ക് ഇൻ/ഔട്ട് ചെയ്യുമ്പോൾ ഇ-സ്‌കൂട്ടറുകൾ മടക്കിവയ്ക്കുകയും വിശാലമായ ഗേറ്റുകൾ ഉപയോഗിക്കുകയും വേണം. 
 ∙ എല്ലായ്‌പ്പോഴും സൂക്ഷ്മത പാലിക്കുകയും നിയമങ്ങൾക്കനുസൃതമായി  ഇ-സ്‌കൂട്ടറിനെക്കുറിച്ച് അറിഞ്ഞിരിക്കുകയും ചെയ്യുക 
 ∙ കേടായ ബാറ്ററികളില്ല, ഇരട്ട ബാറ്ററികളില്ല, പാരിസ്ഥിതിക മാലിന്യങ്ങൾ പുറന്തള്ളുന്നില്ല, ഉപയോഗിക്കുന്ന ബാറ്ററികൾ രാജ്യാന്തര മാനദണ്ഡങ്ങൾക്ക് അനുസൃതമാണ് (അതായത് യുഎൽ, ഐഇസി മുതലായവ) എന്ന് ഉറപ്പുവരുത്തണം.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞ മാർച്ച് 1 മുതൽ മെട്രോയിലും ട്രാമിലും ഇ-സ്കൂട്ടറുകൾ നിരോധിക്കുമെന്ന് നേരത്തെ ആർടിഎ പ്രഖ്യാപിച്ചിരുന്നു.  

English Summary:

RTA Lifts E-Scooter Ban on Dubai Metro and Tram, Issues Guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com