ADVERTISEMENT

ഉമ്മുല്‍ഖുവൈന്‍ ∙ ഉമ്മുല്‍ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഓണമാഘോഷിച്ചു. നാട്ടിൽ നിന്ന് സന്ദർശനത്തിനെത്തിയ ഉഷാ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സജ്ജാദ് നാട്ടിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി, എസ്. രാജീവ്‌, ഓണഘോഷ കമ്മിറ്റി ജനറൽ കൺവീനർ ഷനൂജ് നമ്പ്യാർ, ജോയിന്റ് സെക്രട്ടറി റാഷിദ്‌ പൊന്നാണ്ടി, ട്രഷറർ അസീം അബ്ദുൽ കാദർ എന്നിവർ പ്രസംഗിച്ചു.

തിരുവാതിര, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഓണപ്പാട്ട്, കൈകൊട്ടി കളി, സ്‌കിറ്റ് തുടങ്ങി അംഗങ്ങളുടെ വിവിധയിനം കലാപരിപാടികളും പായസ മത്സരവും അരങ്ങേറി.   അസോസിയേഷന്റെ വിപുലീകരിച്ച കമ്മ്യൂണിറ്റി ഹാളും കുട്ടികൾക്കായി നിർമിച്ച പാർക്കും കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. ഘോഷയാത്രയും ഓണസദ്യയുമുണ്ടായിരുന്നു.

വിവിധ എമിറേറ്റുകളിൽ നിന്ന് പങ്കെടുത്ത ടീമുകളുടെ തിരുവാതിര മത്സരം, അസ്സോസിയേഷൻ അംഗങ്ങൾ പങ്കെടുത്ത പൂക്കള മത്സരം, കപ്പിൾ ഫാഷൻ ഷോ തുടങ്ങിയ പരിപാടികളും നടന്നു.   ഈ വർഷത്തെ പ്രേം നസീർ യുവ കലാ പ്രതിഭാ അവാർഡ് ജേതാക്കളായ സജി കല്ലുവാതുക്കൽ, ശ്രീപാർവതി സജി,  വിജിൽ വിജയൻ എന്നിവർ നയിച്ച  ഫ്യൂഷൻ ഓഫ് ഫോൾക്ക് എന്ന പരിപാടിയോടെ ആഘോഷം അവസാനിച്ചു.

English Summary:

Umm Al Quwain Indian Association celebrated Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com