ADVERTISEMENT

മസ്‌കത്ത് ∙ മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലെ സീബില്‍ ഫാമില്‍ തീപിടിത്തം. സംഭവത്തില്‍ തൊഴിലാളികളുടെ താമസസ്ഥലം കത്തിനശിച്ചു.  ഒരാള്‍ക്ക് പരുക്കേറ്റു. 

Image Credit: Video Grab /  @CDAA_OMAN.
Image Credit: Video Grab / @CDAA_OMAN.

ഇന്നലെ പകല്‍ സമയത്തായിരുന്നു അപകടം. തീപിടിത്തത്തില്‍ താത്കാലിക താമസ കെട്ടിടവും മരങ്ങളും മറ്റു കൃഷികളും കത്തിനശിച്ചു. പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കി. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് ഫയർഫോഴ്സ് യൂണിറ്റാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

English Summary:

Fire Breaks Out at Farm in Seeb; One Injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com