ലോക മാസ്റ്റേഴ്സ് ക്രിക്കറ്റ്: യുഎഇ ചാംപ്യന്മാർ
Mail This Article
×
ദുബായ് ∙ ലോക ഇൻഡോർ ക്രിക്കറ്റ് മാസ്റ്റേഴ്സ് ചാംപ്യൻഷിപ്പിൽ (40 വയസിനു മുകളിൽ) യുഎഇ ചാംപ്യന്മാർ. കരുത്തരായ സൗത്ത് ആഫ്രിക്കയെയാണ് കീഴടക്കിയത്.
ശ്രീലങ്കയിൽ നടന്ന ചാംപ്യൻഷിപ്പിൽ ഇന്ത്യ അടക്കം 10 ടീമുകളാണ് ഏറ്റുമുട്ടിയത്. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ 74 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിൽ സൗത്ത് ആഫ്രിക്കൻ ഇന്നിങ്സ് 49 റൺസിൽ അവസാനിച്ചു. 16 ഓവർ മൽസരത്തിൽ 8 കളിക്കാരാണ് ഒരു ടീമിൽ. രണ്ടു മലയാളി താരങ്ങൾ ഉൾപ്പെട്ടതായിരുന്നു യുഎഇ ടീം. ശ്യാം ചന്ദ്രഭാനു, കൃഷ്ണചന്ദ്ര കാരാട്ട് എന്നിവരാണ് യുഎഇക്കു വേണ്ടി കളത്തിലിറങ്ങിയ മലയാളികൾ. സെമിയിൽ ഓസ്ട്രേലിയയെ കീഴടക്കിയാണ് യുഎഇ ഫൈനലിൽ എത്തിയത്.
English Summary:
UAE Wins World Indoor Cricket Masters Championship
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.