ADVERTISEMENT

മസ്‌കത്ത് ∙  ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഐബിആര്‍ അച്ചീവര്‍ എന്ന ടൈറ്റിലും കിഡ്‌സ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ലോക റെക്കോര്‍ഡും നേടി എഫ്രേം യുഹാനോന്‍ ജോര്‍ജി എന്ന രണ്ടര വയസ്സുകാരന്‍.

2-year-old-enters-into-india-book-of-records

ഇംഗ്ലീഷ്, സുറിയാനി അക്ഷരങ്ങള്‍, വര്‍ഷത്തിലെ മാസങ്ങള്‍, ആഴ്ചയിലെ ദിവസങ്ങള്‍ എന്നിവ കാണാതെ പറഞ്ഞും പക്ഷികള്‍, മൃഗങ്ങള്‍, നിറങ്ങള്‍ എന്നിവയെ തിരിച്ചറിഞ്ഞുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഐ ബി ആര്‍ അച്ചീവര്‍ എന്ന പദവി നേടിയത്. അഞ്ച് മിനിറ്റ് 20 സെക്കന്‍ഡില്‍ 90 ഇനങ്ങള്‍ തിരിച്ചറിഞ്ഞ് കിഡ്‌സ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ലോക റെക്കോര്‍ഡും കരസ്ഥമാക്കി ഈ കൊച്ചു മിടുക്കന്‍. മസ്‌കത്ത് മര്‍ത്തശ്മുനി യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ജോര്‍ജി ജോണ്‍ കട്ടച്ചിറയുടെയും മേഘാ തങ്കച്ചന്റെയും മകനാണ് എഫ്രേം

English Summary:

2-Year-Old Enters Into India Book Of Records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com