ADVERTISEMENT

അബുദാബി.∙ ഇന്നു മുതൽ ബുധനാഴ്ച വരെ അബുദാബിയിൽ മഴയ്ക്കു സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് അനുഭവപ്പെടുന്ന ഉപരിതല ന്യൂനമർദ്ദത്തിന്റെ ഫലമായി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അൽഐൻ, അൽദഫ്ര മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്നലെ ഫുജൈറയിലെ മുർബാദ്, മൈദാബ് പ്രദേശങ്ങളിൽ ആലിപ്പഴ വർഷത്തോടെ മഴ ലഭിച്ചു. വടക്കൻ എമിറേറ്റുകളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. രാത്രി എട്ടു വരെ ജാഗ്രതാ നിർദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നു

English Summary:

There is a rain warning in Abu Dhabi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com