ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കുവൈത്തില്‍ നിന്ന് 1,30,000 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡീപോര്‍ട്ടേഷന്‍ സെന്റര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജാസിം അല്‍ മിസ്ബാഹ് വ്യക്തമാക്കി. ജിലീബ് അല്‍-ഷുയൂഖിലെ നാടുകടത്തല്‍ കേന്ദ്രം(തല്‍ഹ) സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പുതിയ നാട് കടത്തല്‍ കേന്ദ്രത്തിന്റെ പണി 90 ശതമാനം പൂര്‍ത്തികരിച്ചിട്ടുണ്ട്.  പുതിയ കെട്ടിടം നാല് ഘട്ടമായിട്ടാണ് സജ്ജീകരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ പുരുഷന്മാര്‍ക്കുള്ളത് പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജിലീബ് അല്‍-ഷുയൂഖിലെ പുരുഷ തടവുകാരെ പുതുതായി നിര്‍മിച്ച കെട്ടിടത്തിലേക്ക് മാറ്റാനും ബ്രിഗേഡിയര്‍ നിര്‍ദ്ദേശിച്ചു. സ്ത്രീകളുടെ കേന്ദ്രം രണ്ട് മാസത്തിന് ശേഷമാണ് മാറുക.

നിലവിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ 900-ആണ് കപ്പാസിറ്റിയെങ്കില്‍ പുതിയ കെട്ടിടത്തില്‍ 1,400 തടവുകാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. നാട്കടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നവര്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ ലാന്‍ഡ് ഫോണുകള്‍ വഴി ബന്ധപ്പെടാം. രാജ്യാന്തര കോള്‍ ആവശ്യമുള്ളവര്‍ക്ക് ഓഫിസില്‍ നിന്നുള്ള ജയില്‍ ഫോണ്‍ സൗകര്യം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഉള്ളത്‌പോലെ, തടവുകാര്‍ക്ക് അവരുടെ എംബസി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനുള്ള  സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. 

English Summary:

130,000 Expats Deported from Kuwait in 4 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com