അറബ് ബില്യാർഡ്‌സ് ആൻഡ് സ്‌നൂക്കർ ചാംപ്യൻഷിപ്പ് ഇന്ന് ആരംഭിക്കും
Mail This Article
റിയാദ് ∙ അറബ് ഫെഡറേഷന്റെ സഹകരണത്തോടെ സൗദി ബില്ല്യാർഡ്‌സ് ആൻഡ് സ്‌നൂക്കർ ഫെഡറേഷൻ സംഘടിപ്പിക്കുന്ന അറബ് ബില്യാർഡ്‌സ് ആൻഡ് സ്‌നൂക്കർ ചാംപ്യൻഷിപ്പ് 2024 ഇന്ന് തലസ്ഥാനമായ റിയാദിലെ സൗദി ബില്ല്യാർഡ്‌സ് ആൻഡ് സ്‌നൂക്കർ ഫെഡറേഷൻ പരിശീലന ആസ്ഥാനത്ത് ആരംഭിക്കും.
സൗദി അറേബ്യ, കുവൈത്ത്, എമിറേറ്റ്സ്, ഖത്തർ, ഒമാൻ, ബഹ്റൈൻ, യെമൻ, ഇറാഖ്, മൊറോക്കോ, ഈജിപ്ത്, ജോർദാൻ, സുഡാൻ, അൾജീരിയ എന്നീ 13 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 200-ലധികം പുരുഷ-വനിതാ താരങ്ങൾ പങ്കെടുക്കുന്ന ചാംപ്യൻഷിപ്പ് ഒക്ടോബർ 17 വരെ തുടരും.
ചാംപ്യൻഷിപ്പിൽ സ്‌നൂക്കർ (15-ബോൾ, 6-ബോൾ, ടീം സ്‌നൂക്കർ), ബില്യാർഡ്‌സ് (എല്ലാ വിഭാഗങ്ങൾക്കും ടീമുകൾക്കും 10-ബോൾ, 9-ബോൾ) സീനിയർ, ജൂനിയർ തലങ്ങളിൽ പുരുഷന്മാർക്കും വനിതകൾക്കുമായി 17 മത്സരങ്ങൾ ഉൾപ്പെടുന്നു. അറബ് ബില്യാർഡ്‌സ് ആൻഡ് സ്‌നൂക്കർ ഫെഡറേഷൻ പ്രസിഡൻ്റ് ഒമർ അൽ ഖരദ്‌ലിയുടെ മാതാവിന്റെ മരണത്തെ തുടർന്ന് ഉദ്ഘാടന ചടങ്ങ് സംഘാടക സമിതി റദ്ദാക്കി.