ദുബായ് കിരീടാവകാശി കുവൈത്ത് അമീറുമായി കൂടിക്കാഴ്ച് നടത്തി
Mail This Article
കുവൈത്ത് സിറ്റി∙ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ കുവൈത്ത് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹ് സ്വീകരിച്ചു. ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ ദുബായ് കിരീടാവകാശിയുമായി ഇന്ന് ബയാന്‍ പാലസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
കുവൈത്ത്- യു.എ.ഇ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനും കുടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനം. കൂടിക്കാഴ്ചയില്‍, യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുടെ ആശംസകള്‍ കൈമാറി.
അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹ് യുഎഇ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു. പ്രദേശികവും രാജ്യാന്തരവുമായ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍-ഹമദ് അല്‍-സബാഹ്,പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള അല്‍ അഹമദ് അല്‍ സബാഹിനെയും സന്ദര്‍ശിച്ചിരുന്നു. ദുബായ് കിരീടാവകാശിയേടെപ്പം ഉന്നത-തല പ്രതിനിധി സംഘവും അനുഗമിക്കുന്നുണ്ട്.
കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും, പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹ്, മുതിര്‍ന്ന ഉദ്യോഗസ്ഥരും സന്ദര്‍ശന വേളയിലും സംബന്ധിച്ചിരുന്നു.