ADVERTISEMENT

ദുബായ് ∙ ദുബായിൽ ഇ-സ്കൂട്ടർ ഉപയോക്താക്കൾക്ക് ബോധവത്കരണവുമായി ദുബായ് പൊലീസ്. ഗതാഗത വകുപ്പിന്‍റെ നേതൃത്വത്തിൽ നായിഫ് പൊലീസ് സ്റ്റേഷൻ, പോസറ്റീവ് സ്പിരിറ്റ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഗതാഗത നിയമം, റോഡ് സുരക്ഷ, ഇ-സ്കൂട്ടറുകൾക്ക് സഞ്ചരിക്കാൻ അനുമതിയുള്ള വഴികൾ എന്നിവയെക്കുറിച്ചാണ് ബോധവത്കരണം. പരിപാടിയിൽ പങ്കെടുത്തവർ പൊലീസിന്‍റെ നിർദേശാനുസരണം ബനിയാസ് സ്ട്രീറ്റ് വഴി സഞ്ചരിച്ചു.

ഇ-സ്കൂട്ടർ ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കണമെന്നും ഇ-സ്കൂട്ടറിന്‍റെ മുൻ വശത്ത് തിളക്കമുള്ള വെള്ള ലൈറ്റുകളും പിൻവശത്ത് തിളക്കമുള്ള ചുവന്ന ലൈറ്റുകളും സ്ഥാപിക്കണമെന്നും നായിഫ് പൊലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ ബ്രി. ഒമർ അഷർ മൂസ വ്യക്തമാക്കി. യാത്രയ്ക്ക് മുൻപ് ബ്രേക്ക് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

English Summary:

Dubai Police has given awareness to e-scooter users in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com