ADVERTISEMENT

മദീന ∙ ഈ വർഷത്തെ മദീന ഈന്തപ്പഴ സീസൺ പ്രദർശനം വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നു. മേഖലയിലെ കർഷക കൂട്ടായ്മകളും കർഷകരും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.  ഈന്തപ്പഴ കൃഷിയിലും സംസ്കരണത്തിലും 55 വർഷത്തിലേറെ പരിചയമുള്ള കർഷകനായ 72-കാരനായ തലാൽ അബു ഔഫ് ആണ് ശ്രദ്ധേയമായ പങ്കാളി.

ഒരു പ്രാദേശിക ഈന്തപ്പഴ ഫാക്ടറി നിയന്ത്രിക്കുന്നുണ്ട് ഇദ്ദേഹം. 1970 കളിൽ ആരംഭിച്ച ഈ മേഖലയിലെ തൻ്റെ യാത്രയെക്കുറിച്ച് അബു ഔഫ്  സംസാരിച്ചു.  ഈന്തപ്പഴ കൃഷി, വിപണനം, കയറ്റുമതി എന്നിവയിൽ തലമുറകളായി അദ്ദേഹത്തിൻ്റെ കുടുംബം പ്രവർത്തിക്കുന്നു.  

Image Credit: SPA
Image Credit: SPA

ഖുബ മസ്ജിദിനു സമീപമുള്ള പ്രദർശനം ഒക്ടോബർ 16 വരെ നീണ്ടുനിൽക്കും.  ഹാൻഡ് ഓൺ വർക്ക്‌ഷോപ്പുകൾ, കാർഷിക പ്രദർശനങ്ങൾ, പാചക ക്ലാസുകൾ എന്നിവ ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ സന്ദർശകർക്ക് ഇവിടെ ആസ്വദിക്കാനാകും.

English Summary:

Madinah Dates Season Exhibition Attracts People

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com