പുത്തൻ ലുക്കിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഗോൾഡ് സൂക്ക് ഷോറൂം
Mail This Article
ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഗോൾഡ് സൂക്ക് ഷോറൂം നവീകരണ ശേഷം പ്രവർത്തനം ആരംഭിച്ചു. ചെയർമാൻ എം.പി.അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗോൾഡ് സൂക്കിലെ ഏറ്റവും വലിയ ഷോറൂമാണിത്.
കുവൈത്തിലെ അൽ റായിയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ പ്രവർത്തിക്കുന്ന ഷോറൂമും നവീകരണം പൂർത്തിയാക്കി തുറന്നു. ബ്രാൻഡ് അംബാസഡർ കൂടിയായ നടൻ അനിൽ കപൂർ ഉദ്ഘാടനം ചെയ്തു. എംഡി ഷംലാൽ അഹമ്മദ്, വൈസ് ചെയർമാൻ കെ.പി.അബ്ദുൽ സലാം എന്നിവർ പങ്കെടുത്തു.
ഈ മാസം തന്നെ വിവിധ രാജ്യങ്ങളിലായി 20 പുതിയ ഷോറൂമുകൾ കൂടി തുറക്കും. ഇന്ത്യയിൽ ആരംഭിച്ച പുതിയ 5 ഷോറൂമുകളും ജിസിസിയിൽ നവീകരണം പൂർത്തിയാക്കിയ ഷോറൂമുകളും ഗ്രൂപ്പിന്റെ സമർപ്പണത്തിന്റെയും പുരോഗതിയുടെയും തെളിവാണെന്നു ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു. യുഎസിലെ ലൊസാഞ്ചലസിലും പുതിയ ഷോറൂം ഒരുക്കുന്നുണ്ട്. 20 രാജ്യങ്ങളിൽ നിന്നായി പ്രത്യേകം തിരഞ്ഞെടുത്ത സ്വർണം, വജ്രം, അമൂല്യ രത്നങ്ങൾ എന്നിവയിൽ തീർത്ത 20,000ലേറെ ആഭരണങ്ങളുടെ വലിയ ശേഖരം നവീകരിച്ച ഷോറൂമുകളിലുണ്ട്. ഡെയ്‌ലി വെയർ, ഓഫിസ് വെയർ, ബ്രൈഡൽ വെയർ കലക്‌ഷനുകളും ഇവിടെ ലഭ്യമാകും.
എക്സ്ക്ലൂസീവ് ‘സോൾ-ലൈഫ്സ്റ്റൈൽ ജ്വല്ലറി' കോർണറും വജ്രാഭരണങ്ങൾക്ക് മാത്രമായുള്ള മൈൻ ഏരിയയും കൂടാതെ, ഇറ അൺകട്ട് ഡയമണ്ട് ആഭരണങ്ങൾ, വിരാസ് റോയൽ പോൾക്കി ജ്വല്ലറി, എത്‌നിക്‌സ് ഹാൻഡ്‌ക്രാഫ്റ്റ്ഡ് ഡിസൈനർ ജ്വല്ലറി, പ്രെഷ്യ ജെം സ്റ്റോൺ ജ്വല്ലറി, ഡിവൈൻ ഇന്ത്യൻ ഹെറിറ്റേജ് ജ്വല്ലറി, സ്റ്റാർലെറ്റ് കിഡ്സ് ജ്വല്ലറി എന്നിവയും ഒരുക്കിയിട്ടുണ്ട്.
യുഎസ്എ, യുഎഇ, ഖത്തർ, സൗദി എന്നിവിടങ്ങളിലെ പുതിയ ഷോറൂമുകൾക്കൊപ്പം നിലവിലെ ഷോറൂമുകളുടെ വിപുലീകരണവും തുടരുമെന്നു ഷംലാൽ അഹമ്മദ് പറഞ്ഞു. ദുബായ് ഗോൾഡ് സൂഖിൽ മാത്രം മലബാറിനു 8 ഷോറൂമുകളുണ്ട്.