കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാർഷികം ആചരിച്ചു
Mail This Article
×
ബുറൈദ ∙ കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാർഷികദിനം ഖസീം പ്രവാസി സംഘം ആചരിച്ചു. ബുറൈദയിലെ കേന്ദ്രകമ്മറ്റി ഓഫീസിൽ നടന്ന അനുസ്മരണ പരിപാടിയിൽ മുഖ്യ രക്ഷാധികാരി ഷാജി വയനാട് അധ്യക്ഷത വഹിച്ചു. സെൻട്രൽ ഏരിയ കമ്മറ്റി അംഗം മുത്തു കോഴിക്കോട് കോടിയേരിയെ അനുസ്മരിച്ചുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.
കേന്ദ്ര കമ്മറ്റി അംഗം സുരേഷ്ബാബു മാനന്തവാടി അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. പ്രസിഡന്റ് നിഷാദ് പാലക്കാട്, കേന്ദ്ര കമ്മറ്റി അംഗം ദിനേശ് മണ്ണാർക്കാട്, വിവിധ ഏരിയ - യുണിറ്റ് ഭാരവാഹികൾ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി ഉണ്ണി കണിയാപുരം സ്വാഗതവും കേന്ദ്ര കമ്മറ്റി അംഗം മനാഫ് ചെറുവട്ടൂർ നന്ദിയും പറഞ്ഞു.
English Summary:
Qaseem Pravasi Sangam observed the second death anniversary of Kodiyeri Balakrishnan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.