യാത്രക്കാരുടെ അവകാശ സംരക്ഷണത്തിൽ വീഴ്ച്ച, പെർമിറ്റില്ലാതെ ഡ്രോണുകൾ; നടപടിയുമായി സൗദി
Mail This Article
റിയാദ്∙ യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച്ച വരുത്തിയ വിമാനകമ്പനികൾക്ക് 8.5 ദശലക്ഷം പിഴ ചുമത്തി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി. വർഷത്തിന്‍റെ മൂന്നാം പാദത്തിൽ സിവിൽ ഏവിയേഷൻ വ്യവസ്ഥകൾ പാലിക്കാതെയുള്ള 177 നിയമലംഘനങ്ങളാണ് അതോറിറ്റി രേഖപ്പെടുത്തിയത്. ഉത്തരവുകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പിഴ ചുമത്തുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കാത്ത വിധമുള്ള 4 ലംഘനങ്ങൾക്ക് വിമാനകമ്പനികൾക്ക് 1.5 ലക്ഷം റിയാലും പിഴ ചുമത്തി ഉത്തരവായിട്ടുണ്ട്. അതോറിറ്റിയുടെ നിർദ്ദേശങ്ങളും സിവിൽ ഏവിയേഷൻ ചട്ടങ്ങളും അനുസരിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 3 ലംഘനങ്ങളായി 60,000 റിയാൽ പിഴ ചുമത്തി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് പെർമിറ്റ് വാങ്ങാതെ ഡ്രോണുകൾ ഉപയോഗിക്കുന്ന വ്യക്തികൾക്കുള്ള 4 നിയമലംഘനങ്ങൾക്ക് 25,000 റിയാലാണ് പിഴ ചുമത്തിയിരിക്കുന്നത്.