രാജ്യാന്തര പ്രദർശനം; തിളങ്ങിയത് ഇന്ത്യൻ രത്നങ്ങളും ആഭരണങ്ങളും
Mail This Article
ദുബായ് ∙ ജെം ആൻഡ് ജ്വല്ലറി എക്സ്പോർട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ രാജ്യാന്തര രത്ന, ആഭരണ പ്രദർശനം സംഘടിപ്പിച്ചു.
ഇന്ത്യയിൽ നിന്നുള്ള മികച്ച രത്നങ്ങളും ആഭരണങ്ങളുമായിരുന്നു പ്രദർശനത്തിലെ മുഖ്യ ആകർഷണം. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. പ്രമോഷൻ കൗൺസിൽ വൈസ് ചെയർമാൻ കിരിത് ബൻസാലി, ചന്ദു സിരോയ, കെ.പി. അബ്ദുൽ സലാം, രമേശ് വോറ എന്നിവർ പ്രസംഗിച്ചു. ഇന്ത്യയിൽ നിന്നു 30 സ്വർണ ആഭരണ നിർമാതാക്കൾ പ്രദർശനത്തിൽ പങ്കെടുത്തു. യുഎഇ, സൗദി, ഖത്തർ, കുവൈത്ത്, യുകെ, യുഎസ്, ആഫ്രിക്ക, റഷ്യ എന്നിവിടങ്ങളിൽ നിന്ന് 300 രാജ്യാന്തര വ്യാപാരികൾ മേള സന്ദർശിച്ചു.
സ്വർണവില വർധിക്കുന്നുണ്ടെങ്കിലും ചൈനയും അമേരിക്കയും സ്വർണം വാങ്ങുന്നതു കുറച്ചത് ഈ മേഖലയിൽ പ്രതിസന്ധിക്കു കാരണമാകുമെന്നു കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.