ദുബായ് എമിഗ്രേഷന്റെ സെക്യൂരിറ്റി ശൃംഖലയ്ക്ക് ഐഎസ്ഒ അംഗീകാരം
Mail This Article
ദുബായ് ∙ ശക്തമായ സുരക്ഷയും പ്രതിരോധവും നടപ്പിലാക്കിയതിന് ദുബായ് ഇമിഗ്രേഷൻ ഡിപാർട്ട്മെന്റിന് ഐഎസ്ഒ 22320 അംഗീകാരം. ബ്രിട്ടിഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎസ് െഎ) നടത്തിയ പരിശോധനയിൽ അവരുടെ മാനദണ്ഡങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഉറപ്പുവരുത്തിയതിനാണ് ഇൗ ബഹുമതി ദുബായ് ഇമിഗ്രേഷന് ലഭിച്ചത്.
ദുബായ് ഇമിഗ്രേഷന്റെ സുരക്ഷാ ശൃംഖലകളും പ്രത്യേകിച്ച്, ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട് കമെന്റ് ആൻഡ് കൺട്രോൾ സെന്റർ വഴി അടിയന്തര മാനേജ്മെന്റ്, ഫലപ്രദമായ പ്രതികരണം എന്നിവ ഉന്നത നിലവാരത്തോടെ നടപ്പാക്കിയതിനാണ് സർട്ടിഫിക്കേഷൻ. ബിഎസ്‌ഐ അധികാരികളിൽ നിന്ന് ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അംഗീകാരം ഏറ്റുവാങ്ങി. അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബായ് എയർപോർട്ട് ഇമിഗ്രേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ തലാൽ അഹ്‌മദ് അൽ ഷൻഖീതി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു.