ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ വാര്‍ഷിക വരിസംഖ്യ അടയ്ക്കാത്തവരുടെ ലാന്‍ഡ് ഫോണ്‍ കണക്‌ഷൻ വിച്ഛേദിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വീട്-കച്ചവട സ്ഥാപനങ്ങളിലെ വരിക്കാര്‍ക്ക് ഇത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ സഹേല്‍ ആപ്പ് വഴി അറിയിപ്പ് നല്‍കും.

വരിസംഖ്യ അടയ്ക്കാത്തവരുടെ ഫോണ്‍ ഓട്ടോമേറ്റഡ് ഡിസ്‌കണക്ഷന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുമെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. നവംബര്‍ മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. മന്ത്രാലയത്തിന്റെ ഓഫിസുകള്‍, കെ നെറ്റ്, സഹേല്‍ ആപ്പ് മുഖേനയോ വരിസംഖ്യ അടയ്ക്കാവുന്നതാണ്.

കഴിഞ്ഞ വര്‍ഷം ജല-വൈദ്യുത മന്ത്രാലയം ഇത്തരമെരു തീരുമാനം എടുത്തത് സര്‍ക്കാര്‍ ഖജനാവിന് വന്‍ നേട്ടമുണ്ടാക്കിയിരുന്നു. 2023 സെപ്റ്റംബര്‍ 1 മുതല്‍ കഴിഞ്ഞ മാസം വരെയുള്ള കണക്ക്പ്രകാരം കുടിശ്ശിക ഇനത്തില്‍ 23 മില്യൻ ദിനാറാണ് വൈദ്യുതി-ജല-പുനരുപയോഗ ഊര്‍ജ മന്ത്രാലയം പിരിച്ചെടുത്തത്. ആഭ്യന്തര-നീതിന്യായ മന്ത്രാലയങ്ങളുമായി സഹകരിച്ചായിരുന്നു ഇത്.

English Summary:

Settle your phone bill or face disconnection says Kuwait.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com