ADVERTISEMENT

അബുദാബി∙ യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് 10,000 കോടി ഡോളർ നിക്ഷേപം ആകർഷിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിൽ ഭക്ഷ്യ ഇടനാഴി സ്ഥാപിക്കുന്നതിലൂടെ 200 കോടി ഡോളറിന്റെ നിക്ഷേപം ആകർഷിക്കും.

നിലവിൽ യുഎഇയിൽ നിന്നുള്ള നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപം 2000 കോടി ഡോളറിൽ താഴെയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം ഏകദേശം 300 കോടി ഡോളർ നിക്ഷേപിച്ചു. വരും വർഷങ്ങളിൽ ഇത് 10,000 കോടി ഡോളറാക്കി ഉയർത്തുകയാണ് ലക്ഷ്യം. മുംബൈയിൽ നടന്ന  ഇന്ത്യ-യുഎഇ ഉന്നതതല കർമസമിതി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ഡേറ്റ സെന്ററുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പുനരുപയോഗ ഊർജം, ട്രാൻസ്മിഷൻ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിലേക്ക് മധ്യപൂർവദേശത്തുനിന്ന് കാര്യമായ നിക്ഷേപം ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഏഴാമത്തെ വലിയ നിക്ഷേപക രാജ്യമായ യുഎഇയിൽ നിന്നുള്ള വാർഷിക നിക്ഷേപം 5 വർഷത്തിനിടെ മൂന്നിരട്ടിയായി. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെ (സെപ) തുടർന്നാണ് നിക്ഷേപത്തിൽ വർധനയുണ്ടായത്. സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നിക്ഷേപം, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയ്ക്കു പുറമെ ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിന് സൗജന്യ സ്ഥലം യുഎഇ വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎഇയും ഇന്ത്യയിൽ സമാന ഓഫിസുകൾ സ്ഥാപിച്ച് ഇൻവെസ്റ്റ് ഇന്ത്യയുമായി സഹകരിക്കുമെന്നും പറഞ്ഞു

English Summary:

India set to attract 100 billion dollar in UAE investments, says Piyush Goyal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com