ADVERTISEMENT

അബുദാബി ∙ അരങ്ങ് സാംസ്കാരിക വേദി ഓണാഘോഷം നടത്തി. കോവളം എംഎൽഎ എം. വിൻസന്റ് ഉദ്ഘാടനം ചെയ്തു. ഒരുമയുടെയും സ്നേഹത്തിന്റെയും സഹകരണത്തിന്റെയും കാഴ്ചകളാണ് പ്രവാസലോകത്തെ ഓണാഘോഷങ്ങളെ സമ്പന്നമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സഹവർത്തിത്വത്തിന്റെ ഈ നല്ല മാതൃക ഒരിക്കലും വിട്ടുകളയരുതെന്ന് ചാലക്കുടി എംഎൽഎ സനീഷ് കുമാർ പറഞ്ഞു. 

800ലേറെ പേർ പങ്കെടുത്തു. മാവേലി എഴുന്നള്ളത്ത്, ഘോഷയാത്ര, ശിങ്കാരിമേളം എന്നിവയ്ക്കു പുറമേ കലാപരിപാടികളും അരങ്ങേറി. നാടൻപാട്ടിന്റെ അവതരണവും നടന്നു. പ്രസിഡന്റ് ദശപുത്രൻ, രക്ഷാധികാരി എ.എം. അൻസാർ, ജനറൽ സെക്രട്ടറി അഭിലാഷ് പിള്ള, പ്രോഗ്രാം കൺവീനർ ചാറ്റർജി, അബുദാബി മലയാളി സമാജം കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ യേശുശീലൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Arangu Samskarika vedi conducted Onam celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com