ADVERTISEMENT

റിയാദ്∙ സൗദി അറേബ്യയിൽ ഹജ്, ഉംറ തീർഥാടന സമയത്ത് നൽകുന്ന താൽക്കാലിക തൊഴിൽ വീസ ദുരുപയോഗം ചെയ്യുന്നവർക്ക് കനത്ത പിഴയും വിലക്കും നേരിടേണ്ടി വരുമെന്ന് സൗദി സർക്കാർ അറിയിച്ചു.

ഹജ്, ഉംറ സേവനങ്ങൾക്കായുള്ള താൽക്കാലിക തൊഴിൽ വീസ വിൽക്കുകയോ മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യുകയോ ചെയ്താൽ പരമാവധി 50,000 റിയാൽ പിഴ അല്ലെങ്കിൽ അഞ്ച് വർഷത്തേക്ക് തൊഴിൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിലക്ക് അല്ലെങ്കിൽ രണ്ടും ഒരുമിച്ച് നൽകും. റജിസ്റ്റർ ചെയ്ത വിലാസം, ഡാറ്റ അല്ലെങ്കിൽ സമർപ്പിച്ച രേഖകൾ തെറ്റാണെന്ന് തെളിയിക്കുകയാണെങ്കിൽ പരമാവധി 15,000 റിയാൽ പിഴ ഈടാക്കും.

ഓരോ തൊഴിലാളിക്കും രാജ്യം വിട്ട് പോകുന്നതിനുള്ള ചെലവ് വഹിക്കുന്നതിന് 2,000 റിയാൽ സാമ്പത്തിക ഗ്യാരണ്ടി ആവശ്യമാണ്. അനുവദിച്ചിട്ടുള്ള കാലയളവിനുള്ളിൽ തൊഴിലാളി രാജ്യം വിട്ടതിന്റെ തെളിവ് ലഭിച്ചാൽ അല്ലെങ്കിൽ വീസ റദ്ദാക്കിയാൽ ഗ്യാരണ്ടി റീഫണ്ട് ചെയ്യും. താൽക്കാലിക തൊഴിൽ വീസയിലെത്തുന്നവർക്ക് രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ 90 ദിവസം വരെ താമസിക്കാം.  വീസ 90 ദിവസത്തേക്ക് കൂടി നീട്ടാൻ ഹജ്, ഉംറ മന്ത്രാലയത്തിന് അവകാശമുണ്ട്, ഈ കാലയളവ് അവസാനിക്കുന്നതിന് മുൻപ് ഉടമ രാജ്യം വിടണം. താൽക്കാലിക തൊഴിൽ വീസയിലെത്തുന്നവർക്ക് ഹജ് നിർവഹിക്കാൻ അർഹതയില്ല.

ലംഘകൻ നേടിയ വരുമാനത്തിന് തുല്യമായ തുക നൽകേണ്ടി വരും. ലംഘനങ്ങളുടെ എണ്ണം അനുസരിച്ച് പിഴ വ്യത്യാസപ്പെടുമെന്നും സർക്കാർ അറിയിച്ചു. തൊഴിൽ വിപണിയെ കൂടുതൽ ആകർഷകമാക്കുകയും തൊഴിൽ വിപണിയുടെ ആവശ്യകതകൾക്കനുസരിച്ച് താൽക്കാലിക വീസകൾ ഉപയോഗിക്കുന്നതിന് സ്വകാര്യ മേഖലയ്ക്ക് ഉയർന്ന സൗകര്യമൊരുക്കുമെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

English Summary:

Saudi Arabia: SR50,000 fine for misuse of temporary Hajj, Umrah work visa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com