ADVERTISEMENT

ദുബായ് ∙ ഒരു വ്യക്തിക്ക് വാക്കുകൊണ്ടോ വാക്യം കൊണ്ടോ സമൂഹത്തിൽ വിഷം കലർത്താൻ കഴിയുന്ന കാലമാണ് സമൂഹമാധ്യമത്തിന്റേതെന്ന് മനോരമ എഡിറ്റോറിയൽ ഡയറക്ടറും എഴുത്തുകാരനുമായ ജോസ് പനച്ചിപ്പുറം പറഞ്ഞു. ആർക്കും മാധ്യമരംഗത്തേക്ക് എടുത്തുചാടാവുന്ന അപകടം പിടിച്ച കാലമാണിത്. സമൂഹമാധ്യമങ്ങളെ എഡിറ്ററില്ലാത്ത മാധ്യമങ്ങളെന്നാണ് വിശേഷിപ്പിക്കുന്നതെന്നും ഇത് സമൂഹത്തെ വിഷലിപ്തമാക്കുന്നുവെന്നും  ദുബായിൽ അക്ഷരക്കൂട്ടം കൂട്ടായ്മ നടത്തിയ സ്നേഹപൂർവം പനച്ചിക്കൊപ്പം എന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

aksharakkoottam-organized-program-snehapoorvam-panachikkoppam

പത്രവാർത്തകൾ ഡെസ്കിലെ ഒട്ടേറെ കൈകകളിലൂടെയും കടമ്പകള്‍ കടന്നുമാണ് അച്ചടിച്ച് വരുന്നത്. എന്നാൽ  സമൂഹമാധ്യമം പൊതുജന വ്യയത്തിന് വേണ്ടി ഉണ്ടാക്കുന്നതാണ്. നേരാണെന്ന് ഉറപ്പുവരുത്താത്ത വാർത്തകൾ നൽകുക വഴി സമൂഹമാധ്യമം മനുഷ്യർക്കിടയിൽ വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ കാരണമാകുന്നു. ഒരാൾക്ക് ഒരു വ്യക്തിയോടോ, ഗ്രൂപ്പിനോടോ, പ്രസ്ഥാനത്തോടോ വെറുപ്പുണ്ടെങ്കിൽ അവർക്കെതിരെ ഒരു പോസ്റ്റിടാനുള്ള സമൂഹ മാധ്യമം സ്വന്തമായുണ്ട്. ആരെങ്കിലും ആ തെറ്റ് ചൂണ്ടിക്കാണിച്ചാൽ വേണമെങ്കിൽ ആ പോസ്റ്റ് അയാൾക്ക് ഡിലീറ്റ് ചെയ്യാം. പക്ഷേ, കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വലിയ ക്ഷതം സംഭവിച്ചുകഴിഞ്ഞിരിക്കും എന്നതാണ് വേദനാജനകം. 

aksharakkoottam-organized-program-snehapoorvam-panachikkoppam

മലയാള മനോരമ പത്രത്തില്‍ ബുധനാഴ്ച തോറും പ്രസിദ്ധീകരിക്കുന്ന തരംഗങ്ങളിൽ എന്ന ജോസ് പനച്ചിപ്പുറത്തിന്റെ കോളം 45 വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ചാണ് അക്ഷരക്കൂട്ടം ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത്. തന്റെ പത്രപ്രവർത്തന ജീവിതവും അദ്ദേഹം ചുരുങ്ങിയ വാക്കുകളിൽ അനാവരണം ചെയ്തു. ശ്രോതാക്കളുമായി സംവദിക്കുകയും ചെയ്തു. അക്ഷരക്കൂട്ടം സിൽവർ ജൂബിലി ചെയർമാൻ ഇ. കെ. ദിനേശൻ,  റോജിൻ പൈനുംമൂട്, ഷാജി ഹനീഫ്, സജ്‌ന അബ്ദുല്ല, പുന്നക്കൻ മുഹമ്മദ് അലി, അഡ്വ.പോൾ ജോർജ് പൂവത്തേരിൽ, അനൂപ് കുമ്പനാട്, കെ.ഗോപിനാഥൻ, മോഹൻ ശ്രീധരൻ, എം. സി. നവാസ്, പ്രവീൺ പാലക്കീൽ തുടങ്ങിയവർ സംബന്ധിച്ചു.

English Summary:

Aksharakkoottam Organized Program 'Snehapoorvam Panachikkoppam'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com