ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പ് ബഹ്‌റൈനിൽ
Mail This Article
മനാമ ∙ ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പ് ഡിസംബറിൽ ബഹ്‌റൈനിൽ വച്ച് നടക്കുമെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ (എസ്‌സിവൈഎസ്) ചെയർമാനും ഹിസ് മജസ്റ്റി കിംഗ് ഫോർ ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്‌സിന്റെ പ്രതിനിധിയുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടി ഡിസംബർ 4 മുതൽ 15 വരെ തീയതികളിൽ ആയിരിക്കും നടക്കുക.
114 രാജ്യങ്ങളിൽ നിന്നുള്ള 1000 കായികതാരങ്ങൾ ചാമ്പ്യൻഷിപ്പിൽ സംബന്ധിക്കും. ഡിസംബർ 4 മുതൽ 15 വരെ നടക്കുന്ന ഈ പരിപാടിയിൽ, 114 രാജ്യങ്ങളിൽ നിന്നുള്ള 1000 കായികതാരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹ്‌റൈൻ കായിക മേഖലയ്ക്ക് ബഹ്‌റൈൻ രാജാവ് കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫ നൽകുന്ന രാജകീയ പിന്തുണയാണ് ഈ പരിപാടിയിലൂടെ വ്യക്തമാക്കുന്നതെന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിന്റെ വീക്ഷണവുമാണ് ഈ പരിപാടി രാജ്യത്ത് കൊണ്ടുവരുന്നതിന് കാരണമായതെന്നും ഷെയ്ഖ് നാസർ അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ വെയ്‌റ്റ്‌ലിഫ്റ്റിങ് ഫെഡറേഷനാണ് പരിപാടി സംഘടിപ്പിക്കുക.