ADVERTISEMENT

സുഹാർ ∙ ബാത്തിന സൗഹൃദ വേദി 2025 ജനുവരി 31ന് സുഹാറിലെ അൽ വാദി ഹോട്ടൽ ഗ്രൗണ്ടിൽ ഒരുക്കുന്ന 'ബാത്തിനോത്സവം 2025'ന്റെ സ്വാഗതസംഘം രൂപീകരണ യോഗം നടന്നു. 250 അംഗ കമ്മറ്റി നിലവിൽ വന്നു. ജനറൽ കൺവീനർ ആയി രാമചന്ദ്രൻ താനുറിനെയും കൺവീനർമാരായി തമ്പാൻ തളിപ്പറമ്പ, സജീഷ് ജി ശങ്കർ, വാസുദേവൻ പിട്ടൻ എന്നവരെയും ചെയർമാനായി രാജേഷ് കെ. വിയെയും വൈസ് ചെയർമാൻമാരായി വാസുദേവൻ, സിറാജ് തലശ്ശേരി, മജീദ് ആർ ഐ എന്നിവരെയും തിരഞ്ഞെടുത്തു.

ഡോ. റോയ് പി വീട്ടിൽ, മനോജ് കുമാർ ബദർ അൽ സമ, കെ ആർ പി വള്ളികുന്നം (രക്ഷാധികാരികൾ), മുരളി കൃഷ്ണൻ (ഫിനാൻസ് കൺവീനർ) സിറാജ് തലശ്ശേരി (പ്രോഗ്രാം കമ്മറ്റി കൺവീനർ), ജയൻ എടപ്പറ്റ (വളണ്ടിയർ കൺവീനർ), നവാസ് മൂസ (സ്‌റ്റേജ്, ലൈറ്റ് ആൻഡ് സൗണ്ട് കൺവീനർ),  സുരേഷ് ഫലജ് (ഫുഡ് കമ്മറ്റി കൺവീനർ), അശോകൻ സഹം (പബ്ലിക് റിലേഷൻ, ട്രാൻസ്‌പോർട് കൺവീനർ), ഡോ. ആസിഫ്, ഡോ. ഷാജി (മെഡിക്കൽ), ഷഫീക് (റാഫിൾ കൂപ്പൺ), ഹസിത, ലിൻസി (റിസപ്ഷൻ), ജാസ്മിൻ, അനൂജ (ഗസ്റ്റ് റിലേഷൻ), സജീഷ് ജി ശങ്കർ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.

batinah-saudrida-vedi-conducts-batinolsavam-2025-2

കേരളത്തിലെ ഉത്സവമേളങ്ങൾ അതിന്റ തനിമയോടെ സുഹാറിൽ നടക്കുന്ന ബാത്തിനോത്സവ പരിപാടിയിൽ അരങ്ങേറുമെന്ന് സംഘാടകർ പറഞ്ഞു. നാട്ടിലെ പ്രശസ്ത പിന്നണി ഗായിക ഗായകരുടെ ഗാനമേള, മിമിക്രി, ക്ലാസിക്കൽ ഡാൻസ്, വിവിധ കലാ പരിപാടികൾ, ചെണ്ടമേളം, ഘോഷയാത്ര, പുലി കളി, താലപ്പൊലി, ഒപ്പന, മാർഗം കളി, തിരുവാതിര, ഒമാനി പാരമ്പര്യ കലാരൂപങ്ങൾ, മറ്റു കലാ വരവുകളും ഉൾകൊള്ളിച്ചുകൊണ്ടുള്ള ഘോഷയാത്ര മുഖ്യ പരിപാടിയാകും. മന്ത്രിമാർ, കലാ സാഹത്യ പ്രമുഖർ ഉൾപ്പടെ സാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കും.

English Summary:

Batinah Saudrida vedi conducts Batinolsavam 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com