ചാലിയാർ ദോഹ വുമൺസ് വിങ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Mail This Article
ദോഹ ∙ ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹയുടെ വുമൺസ് വിങ് 2024-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. വേൾഡ് മെന്റൽ ഹെൽത്ത് ഡേയോട് അനുബന്ധിച്ച് ആസ്റ്റർ ഡി എച്ച്എം ന്റെ സഹകരണത്തോടെ “ സ്ട്രോങ്ങ് വുമൺ, സ്ട്രോങ്ങ് മൈൻഡ്” എന്ന ക്യാപ്ഷനിൽ നടത്തിയ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തത്.
മുഹ്സിന സമീൽ കടലുണ്ടി പ്രസിഡന്റും, ഫെമിന സലീം ചെറുവണ്ണൂർ ജനറൽ സെക്രട്ടറിയായും, ഷാന നസ്രി വാഴക്കാട് ട്രഷററായും തിരഞ്ഞെടുത്ത യോഗത്തിൽ വൈസ് പ്രസിഡൻ്റ്മാരായി ലബീബ ടി കീഴുപറമ്പ്, ഷർഹാന നിയാസ് ബേപ്പൂർ എന്നിവരെയും ലബീബ കൊടിയത്തൂർ, റിസാന പുള്ളിച്ചോല എടവണ്ണ, റിംഷിദ എം സി ഊർങ്ങാട്ടിരി എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. അഡ്വൈസറി കമ്മിറ്റിയിൽ, മുനീറ ബഷീർ ചെയർമാനായും, ഷഹാന ഇല്ലിയാസ് കൺവിനറായും തിരഞ്ഞെടുക്കപ്പെട്ടു.