ADVERTISEMENT

കുവൈത്ത്‌സിറ്റി ∙ കടല്‍ മാര്‍ഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 308 കിലോ ഹാഷിഷ്, ഒരു ദശലക്ഷം 'ലിറിക്ക' മയക്കു മരുന്ന്, 2.5 ദശലക്ഷം കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന 500,000 ക്യാപ്റ്റഗണ്‍ ഗുളികകൾ എന്നിവ പിടിച്ചെടുത്തു. കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്യതതായി ആഭ്യന്തര മന്ത്രാലയം (എം.ഒ.ഐ) ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.

ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ചേര്‍ന്നാണ് പിടികൂടിയത്. ലഹരിമരുന്ന് കൊണ്ടുവന്ന ബോട്ട് നൂതന റഡാര്‍ സംവിധാനത്തിലൂടെ കണ്ടെത്തുകയായിരുന്നു. കടുത്ത ചെറുത്തു നില്‍പ്പിന് ശേഷമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസവും കടല്‍ വഴി കടത്താന്‍ ശ്രമിച്ച 51 കിലോ ലഹരിമരുന്ന് അധികൃതര്‍ പിടികൂടിയിരുന്നു.

Image Credit: X/Moi
Image Credit: X/Moi

∙ വ്യാജ മദ്യം പിടികൂടി
പ്രാദേശികമായി നിര്‍മ്മിച്ച 168 മദ്യക്കുപ്പികളുമായി ആറ് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് വ്യാജ മദ്യം ഉണ്ടാക്കാനുപയോഗിക്കുന്ന സാധന സാമഗ്രികളും പണവും കണ്ടെടുത്തിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തിന്റെ ഹോട്ട്ലൈന്‍ (112) വഴിയോ, മയക്കു ലഹരിമരുന്ന് നിയന്ത്രണ വകുപ്പിന്റെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ (1884141) നമ്പരിലൂടെയോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് എംഒഐ സ്വദേശികളോടും വിദേശികളോടും അഭ്യർഥിച്ചു.

English Summary:

Narcotic Drugs and Liquor were Seized in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com