ADVERTISEMENT

ദമാം ∙ മൂന്നു പതിറ്റാണ്ടുകളുടെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം കേന്ദ്രകമ്മിറ്റിഅംഗവും, നാടകപ്രവർത്തകനുമായ കൃഷ്ണൻ പേരാമ്പ്രയ്ക്ക് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.

നവയുഗം കേന്ദ്രകമ്മിറ്റി ഓഫിസ് ഹാളിൽ, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ  നവയുഗം ജനറൽ സെക്രട്ടറി എം എ വഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം കൃഷ്ണൻ പേരാമ്പ്രയ്ക്ക് കൈമാറി. നവയുഗം കലാവേദിയുടെ ഉപഹാരം കലാവേദി പ്രസിഡഡന്റ് റിയാസ് മുഹമ്മദ് കൈമാറി.

നവയുഗം കേന്ദ്രകമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം, കേന്ദ്രനേതാക്കളായ അരുൺ ചാത്തന്നൂർ, നിസ്സാം കൊല്ലം, ശരണ്യ ഷിബു, മഞ്ജു അശോക്, പദ്മനാഭൻ മണിക്കുട്ടൻ, സജീഷ് പട്ടാഴി, ഷീബ സാജൻ, ആമിന റിയാസ്, ഷഫീക്ക് എന്നിവർ ആശംസപ്രസംഗം നടത്തി.

ചടങ്ങിന് ബിജു വർക്കി സ്വാഗതവും, ബിനുകുഞ്ഞു നന്ദിയും പറഞ്ഞു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ കൃഷ്ണൻ നാട്ടിൽ നാടകപ്രവർത്തനങ്ങളിലൂടെ സജീവമായിരുന്ന കാലത്താണ് ജീവിതപ്രാരാബ്ധങ്ങൾ കാരണം പ്രവാസിയായി സൗദിയിൽ എത്തിയത്. ദമ്മാമിലെ ഒരു ഐസ്ക്രീം കമ്പനിയിൽ ആണ് ജോലി ചെയ്തു വന്നിരുന്നത്. 

English Summary:

Navayugam gave farewell to Krishnan Perambra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com