റിയാദ് വാദി ഹനീഫയില്‍ റെയ്ഡ്: 146 നുഴഞ്ഞുകയറ്റക്കാര്‍ പിടിയില്‍
Mail This Article
റിയാദ് ∙ തലസ്ഥാന നഗരിയിലെ വാദി ഹനീഫയില്‍ റിയാദ് പൊലീസിനു കീഴിലെ പ്രത്യേക ദൗത്യസേന നടത്തിയ റെയ്ഡില്‍ 146 നുഴഞ്ഞുകയറ്റക്കാര്‍ പിടിയിലായി. യെമനികളും എത്യോപ്യക്കാരുമാണ് പിടിയിലായത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് ഇവരെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. നുഴഞ്ഞുകയറ്റക്കാര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് റിയാദ് പോലീസ് മുന്നറിയിപ്പ് നല്‍കി.
നുഴഞ്ഞുകയറ്റക്കാര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കാന്‍ ഉപയോഗിക്കുന്ന പാര്‍പ്പിടങ്ങളും വാഹനങ്ങളും കണ്ടുകെട്ടുകയും ചെയ്യും. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞു കയറ്റക്കാരെയും കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് റിയാദ് പൊലീസ് ആവശ്യപ്പെട്ടു.