എസ്എംസിഎ സിറ്റി - ഫര്‍വാനിയ ഏരിയ ഓണാഘോഷം
Mail This Article
കുവൈത്ത് സിറ്റി ∙ സിറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈത്ത് (എസ്.എം.സി.എ) സിറ്റി-ഫര്‍വാനിയ ഏരിയയുടെ നേതൃത്വത്തില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. 'ഒന്നിച്ചോണം നല്ലോണം 2024' എന്ന പേരില്‍ കബ്ദില്‍ വച്ച് നടത്തിയ പരിപാടിയുടെ യോഗത്തില്‍ ഏരിയ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് പോള്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോയി മാത്യു (സിറ്റി കോ കത്തീഡ്രല്‍), ഏരിയ സെക്രട്ടറി ജുബിന്‍ മാത്യു, ഏരിയ ട്രഷര്‍ സജി ജോണ്‍, എസ് എം സി എ പ്രസിഡന്റ് ഡെന്നി തോമസ് കാഞ്ഞുപറമ്പില്‍, എസ് എം സി എ ജനറല്‍ സെക്രട്ടറി ജോര്‍ജ് വാക്യത്തിനാല്‍, എസ് എം സി എ ട്രഷര്‍ ഫ്രാന്‍സിസ് പോള്‍, എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
തിരുവാതിര, വിവിധ നൃത്ത രൂപങ്ങള്‍, മലയാളി മന്നന്‍, മലയാളി മങ്ക, താര ജോഡി, വടം വലി തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറി. സംഘടനാ അംഗങ്ങളുടെ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം നേടിയ കുട്ടികളെയും കാനഡയിലേക്ക് യാത്രയാകുന്ന ജിജോ മാത്യു പാരിപ്പള്ളി കുടുംബത്തെയും, ബിനു ജോണ്‍ തോട്ടുവേലില്‍ കുടുംബത്തേയും ആദരിക്കുകയുണ്ടായി.
പരിപാടികള്‍ക്ക് സംഗീത് കുര്യന്‍, ജിസ് എം ജോസ്, ജിസ് ജോസഫ്, നിജോ തോമസ്, ജോമോന്‍ ജോര്‍ജ്, ഡോണേല്‍ ആന്റണി, സിബി തോമസ്, സുബിന്‍ സെബാസ്റ്റിയന്‍, റെനീഷ് കുര്യന്‍, അരുണ്‍ മാത്യു, ബെന്നി ചെറിയാന്‍, മനോജ് ഓലിക്കല്‍, തോമസ് കറുക്കളം, പ്രിന്‍സ് ജോസഫ്, പാനിഷ് ജോര്‍ജ്,സ്റ്റാന്‍ലി ജെയിംസ്, റോയ് അഗസ്റ്റിന്‍, അനീഷ് ജോസഫ്, ജിനോ ജോയ്, ജോസഫ് കുന്നപ്പിള്ളി, രാജു ജോണ്‍, സന്തോഷ് കുര്യന്‍, ബിജു കാടന്‍കുഴി, സിജു മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.