ADVERTISEMENT

അബുദാബി ∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ചൊവ്വ) മുതൽ വെള്ളിയാഴ്ച വരെ മഴ പെയ്തേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടിയും മിന്നലും ആലിപ്പഴ വർഷവും ഉണ്ടാകും. അറബിക്കടലിലെ ഉയർന്ന് നിൽക്കുന്ന ന്യൂനമർദം ഒമാനിലേയ്ക്ക് നീങ്ങുന്നതിന്‍റെ ഭാഗമായിട്ടാണ് മഴ പെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു. 

യുഎഇയിലെ വടക്ക്-കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലയിലെ ചില ഭാഗങ്ങളിലും വ്യത്യസ്ത തീവ്രതകളിൽ മഴ പെയ്യും. കാഴ്ച മറയ്ക്കുന്ന ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഈ മുന്നറിയിപ്പിന്‍റെ വെളിച്ചത്തിൽ യുഎഇ ദേശിയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്ന് സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു.

English Summary:

Rain in various parts of the UAE from today until Friday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com