കുട്ടികളുടെ തൂക്കം നോക്കി മതി സ്‌കൂള്‍ ബാഗിന്റെ ഭാരം
Mail This Article
അബുദാബി∙ സ്വകാര്യ സ്‌കൂൾ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി അബുദാബി. സ്കൂൾ ബാഗിന്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിന്റെ 5 മുതല്‍ 10 വരെ ശതമാനത്തില്‍ കൂടുന്നില്ലെന്ന് സ്കൂളുകൾ ഉറപ്പുവരുത്തണമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) കർശന നിർദേശം നൽകി.
അമേരിക്കന്‍ കയ്റോപ്രാക്ടിക് അസോസിയേഷന്റെ ശുപാര്‍ശ പ്രകാരം ഓരോ ഗ്രേഡുകളിലെയും വിദ്യാര്‍ഥികളുടെ സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം നിജപ്പെടുത്തി. പുതിയ നിയമം 2026 ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വരും.
അമിത ഭാരം ചുമന്ന് കുട്ടികളുടെ നട്ടെല്ലിനോ ശരീരത്തിനാകെയോ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നത് ഒഴിവാക്കാനാണ് നിർദേശം. സ്കൂൾ ഭാഗിന്റെ ഭാരം നിശ്ചയിക്കുമ്പോൾ വിദ്യാര്‍ഥികളുടെ ആരോഗ്യവും ശാരീരിക അവസ്ഥകളും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുക്കണമെന്നും ഓർമിപ്പിച്ചു.
ഭാര ക്രമീകരണം
ക്ലാസ്, പരമാവധി ഭാരം
∙കെജി1/എഫ്എസ്2
2 കിലോഗ്രാം
∙കെജി2/വർഷം-1
2 കിലോഗ്രാം
∙ ഗ്രേഡ്-1/വർഷം-2
2 കിലോഗ്രാം
∙ഗ്രേഡ്-2/വർഷം-3
3-4.5 കിലോഗ്രാം
∙ഗ്രേഡ്-3/വർഷം-4
3-4.5 കിലോഗ്രാം
∙ഗ്രേഡ്-4/വർഷം-5
3-4.5 കിലോഗ്രാം
∙ഗ്രേഡ്-5/വർഷം-6
6-8 കിലോഗ്രാം
∙ഗ്രേഡ്-6/വർഷം-7
6-8 കിലോഗ്രാം
∙ഗ്രേഡ്-7/വർഷം-8
6-8 കിലോഗ്രാം
∙ഗ്രേഡ്-8/വർഷം-9
6-8 കിലോഗ്രാം
∙ഗ്രേഡ്-9/വർഷം-10
10 കിലോഗ്രാം
∙ഗ്രേഡ്-10/വർഷം-11
10 കിലോഗ്രാം
∙ഗ്രേഡ്-11/വർഷം-12
10 കിലോഗ്രാം