ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ബഹ്‌റൈൻ തീരത്തെത്തി
Mail This Article
മനാമ ∙ ഇന്ത്യൻ നാവിക സേനയുടെ രണ്ടു കപ്പലുകൾ ബഹ്‌റൈൻ തീരത്തെത്തി. പേർഷ്യൻ ഗൾഫിലെ ദീർഘദൂര പരിശീലന വിന്യാസത്തിന്റെ ഭാഗമായി ഫസ്റ്റ് ട്രെയിനിങ് സ്ക്വാഡ്രണിൽ (1 ടിഎസ്) നിന്നുള്ള ഐഎൻഎസ്ടിർ, ഐസ ജിഎസ് വീര എന്നീ കപ്പലുകളാണ് കഴിഞ്ഞ ദിവസം ബഹ്റൈനിലെത്തിയത്.
ബഹ്റൈനുമായുള്ള നാവിക സഹകരണം വർധിപ്പിക്കുക, പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുക, റോയൽ ബഹ്റൈൻ നേവൽ ഫോഴ്സുമായി (ആർബിഎൻഎഫ്) വിവിധ സമുദ്ര പരിശീലനങ്ങളിൽ ഏർപ്പെടുക എന്നിവയാണ് സന്ദർശന ലക്ഷ്യങ്ങൾ.
സംയുക്ത പരിശീലന സെഷനുകൾ, യോഗ, സംഗീതം, സൗഹൃദ കായിക മത്സരങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവയും സന്ദർശനത്തിന്റെ ഭാഗമായി നടന്നു. കൂടാതെ സൈനിക ഉദ്യോഗസ്‌ഥരും ട്രെയിനികളും ആർബിഎൻഎഫ് പരിശീലന കേന്ദ്രങ്ങൾ സന്ദർശിക്കുകയും വിവിധ നാവിക പരിശീലന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മേഖലയിലെ സഹകരണ ഇടപെടലിനും സമുദ്ര സുരക്ഷയ്ക്കും ഊന്നൽ നൽകിക്കൊണ്ട് ഇരു നാവികസേനകളും തമ്മിലുള്ള സമുദ്ര പങ്കാളിത്ത അഭ്യാസം ആസൂത്രണം ചെയ്യുന്നതിന് ഒരു ഏകോപന യോഗം നടത്തുകയും ചെയ്തു.