യുഎഇയുടെ ആകാശം ഇന്ന് ഭാഗികമായി മേഘാവൃതമായിരിക്കും
Mail This Article
×
അബുദാബി ∙ യുഎഇയുടെ ആകാശം ഇന്ന് ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (ദേശീയ കാലാവസ്ഥാ കേന്ദ്രം) അറിയിച്ചു. ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ, തെക്കൻ പ്രദേശങ്ങളിലേയ്ക്ക്, മഴയുമായി ബന്ധപ്പെട്ട് ചില സംവഹന മേഘരൂപീകരണം ഉണ്ടായേക്കാം.
നേരിയതോ മിതമായതോ ആയ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. ഇത് ദൂരക്കാഴ്ച കുറയ്ക്കുന്നതിന് കാരണമായേക്കും. അറേബ്യൻ ഗൾഫ്, ഒമാൻ കടൽ നേരിയതോ മിതമായതോ ആയിരിക്കും. രാജ്യത്തിന്റെ പർവതപ്രദേശങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും ഉൾപ്രദേശങ്ങളിൽ ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിൽ ഈർപ്പനില ഉയർന്നത് 90 ശതമാനത്തിലും പർവതപ്രദേശങ്ങളിൽ 15 ശതമാനത്തിലും എത്തും.
English Summary:
UAE: Temperatures to Drop as Partly Cloudy Skies and Rain are Expected Today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.