ADVERTISEMENT

ദുബായ് ∙ മധ്യപൂർവദേശത്തെ സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച ദുബായ്-ബസ്റ വിമാന സർവീസ് ഇന്നു മുതൽ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ഇതേസമയം ബഗ്ദാദിലേക്കും ടെഹ്റാനിലേക്കുമുള്ള സർവീസ് ഈ മാസം 23 വരെ ഉണ്ടാകില്ലെന്നും ട്രാൻസിറ്റ് യാത്രക്കാരെ സ്വീകരിക്കില്ലെന്നും വ്യക്തമാക്കി. 

ബെയ്റൂട്ടിലേക്കുള്ള സർവീസും 31 വരെ നിർത്തിവച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇവിടേക്ക് ട്രാൻസിറ്റ് യാത്ര പ്രോത്സാഹിപ്പിക്കില്ല.  യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുടെ വെബ്സൈറ്റ് പരിശോധിച്ച് സമയം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർ പുതിയ തിയതിക്കായി എയർലൈനിൽ നേരിട്ടോ ട്രാവൽ ഏജൻസി മുഖേനയോ ബന്ധപ്പെടണം.

English Summary:

Emirates Resumes Dubai-Basra Flights, Service Starts Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com