സ്തനാർബുദ ബോധവൽക്കരണം: ഐ.സി.ബി.എഫ് മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു
Mail This Article
ദോഹ ∙ ഐ.സി. ബി.എഫ് 40-ാം വാർഷികാഘോഷങ്ങളുടെയും, സ്തനാർബുദ ബോധവൽക്കരണ മാസത്തിന്‍റെയും ഭാഗമായി സ്ത്രീകൾക്ക് മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ഗാർഹിക ജീവനക്കാരായ നൂറോളം പേർ അടക്കം മുന്നൂറിലധികം വനിതകൾ പങ്കെടുത്തു. റിയാദ മെഡിക്കൽ സെന്‍ററിൽ സംഘടിപ്പിച്ച ക്യാംപ് ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ. സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
ഐ.സി.ബി.എഫ് പ്രസിഡന്‍റ് ഷാനവാസ് ബാവ അദ്ധ്യക്ഷനായിരുന്നു. ഇന്ത്യൻ സ്പോർട്സ് സെന്‍റർ പ്രസിഡന്‍റ് ഇ പി അബ്ദുറഹിമാൻ, റിയാദ മെഡിക്കൽ സെന്‍റർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ എന്നിവർ സംസാരിച്ചു. ഐ.സി.ബി.എഫ് സെക്രട്ടറിയും മെഡിക്കൽ ക്യാംപ് കോർഡിനേറ്ററുമായ ടി കെ മുഹമ്മദ് കുഞ്ഞി ചടങ്ങുകൾ ഏകോപിപ്പിച്ചു ഐ. സി. ബി. എഫ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ നീലാംബരി സുശാന്ത് സ്വാഗതവും, സെറീനാ അഹദ് നന്ദിയും പറഞ്ഞു.
ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഇ.എൻ.ടി, ഡെന്‍റൽ കെയർ, ബ്രെസ്റ്റ് സ്‌ക്രീനിങ്, ഫിസിയോതെറാപ്പി തുടങ്ങി വിവിധ മേഖലകളിൽ ഡോക്ടർമാരുടെയും വിദഗ്ധരുടെയും സേവനം ലഭ്യമായിരുന്നു. കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ബ്ലഡ് ഷുഗർ, നേത്ര പരിശോധന എന്നിവ ഉൾപ്പെടെ ലബോറട്ടറി പരിശോധനകളും, കൂടാതെ ആവശ്യമായ മരുന്നുകളും ക്യംപിൽ ലഭ്യമാക്കിയിരുന്നു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്‍റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കർ ഗൗഡ്, അബ്ദുൾ റഊഫ് കൊണ്ടോട്ടി എന്നിവരെക്കൂടാതെ റിയാദ മെഡിക്കൽ സെന്‍ററിലെ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ജീവനക്കാരും, കമ്മ്യൂണിറ്റി വൊളന്‍റിയർമാരും ക്യാംപിന്‍റെ വിജയത്തിനായി രംഗത്തുണ്ടായിരുന്നു. റിയാദ് മെഡിക്കൽ സെന്‍ററിലെ ഗൈനക്കോളജിസ്റ്റ് ഡോ. വിജയലക്ഷ്മി നയിച്ച സ്തനാർബുദ ബോധവൽക്കരണ ക്ലാസും ക്യാംപിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.