ADVERTISEMENT

ദുബായ് ∙ നവംബർ 23ന് നടക്കുന്ന ഫുജൈറ റൺ ഇത്തവണയും മലബാർ ഗോൾഡ് സ്പോൺസർ ചെയ്യും. നാഷനൽ ബാങ്ക് ഓഫ് ഫുജൈറയുടെ വാർഷിക പദ്ധതിയായ ഫുജൈറ റണ്ണിൽ ഇത് ആറാം തവണയാണ് മലബാർ സ്പോൺസർ ആകുന്നത്. 

ഫുജൈറ കിരീടാവകാശി ഷൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുടെ രക്ഷാകർതൃത്വത്തിലാണ് ഫുജൈറ റൺ സംഘടിപ്പിക്കുന്നത്. ആരോഗ്യകരവും, സജീവവുമായ ജീവിതശൈലി സ്വീകരിക്കാൻ ജനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനാണ് റൺ എന്ന് എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു.

പരിചയസമ്പന്നരായ ഓട്ടക്കാർ മുതൽ, തുടക്കക്കാർ വരെ ഇതിൽ പങ്കാളികളാകും. ഷൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക്കിന് സമീപം ഫുജൈറ ഫെസ്റ്റിവൽ സ്‌ക്വയറിൽ ആരംഭിച്ച് അവിടെത്തന്നെ അവസാനിക്കും. ചരിത്രപ്രസിദ്ധമായ ഫുജൈറ നഗരത്തിലൂടെയും പ്രകൃതിരമണീയമായ ചുറ്റുപാടുകളിലൂടെയും സഞ്ചരിച്ചാണ് റൺ മുന്നേറുക. 3 കി.മീ., 5 കി.മീ., 10 കി.മീ., 11 കി.മീ.എന്നിവ കൂടാതെ നിശ്ചയദാർഢ്യമുള്ളവർക്കുള്ള ഓട്ടം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് ഫുജൈറ റൺ നടക്കുന്നത്. 

വ്യക്തിഗത റജിസ്ട്രേഷന് https://fujairahrun.com/ സന്ദർശിക്കാം. നവംബർ 16-ന്, അല്ലെങ്കിൽ നിശ്ചിത അപേക്ഷകൾ ലഭിച്ചുകഴിഞ്ഞാൽ റജിസ്‌ട്രേഷൻ അവസാനിക്കും.

English Summary:

Fujairah Run on November 23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com