ADVERTISEMENT

ദുബായ് ∙ സ്വയം നിയന്ത്രിത യാനകളുമായി ആർടിഎ എത്തുന്നു. സ്രാങ്കില്ലാത്ത അബ്രകൾ 2027ൽ നീറ്റിലിറങ്ങുമെന്നാണ് ആർടിഎ പ്രഖ്യാപിച്ചത്. ഈ വർഷം തന്നെ സെൽഫ് ഡ്രൈവിങ് അബ്രകളുടെ അഞ്ചാം ഘട്ട പരീക്ഷണങ്ങൾ നടക്കും. മറീനയിൽ നിന്നാണ് പുറപ്പെടുക. വിവിധ ലക്ഷ്യ സ്ഥാനങ്ങൾ മുൻകൂട്ടി നൽകും. ഇവിടങ്ങളിൽ കൃത്യമായി എത്തുന്നുണ്ടോ എന്നതാണ് പരീക്ഷിക്കുന്നത്. 2027ൽ നിശ്ചിത പാതകളിൽ മാത്രമായിരിക്കും സെൽഫ് ഡ്രൈവിങ് ബോട്ടുകൾ സർവീസ്. പിന്നീട്, കൂടുതൽ പാതകളിലേക്ക് സർവീസ് വ്യാപിപ്പിക്കും.

കഴിഞ്ഞ വർഷമാണ് ആദ്യമായി ഇ–സെൽഫ് ഡ്രൈവ് ബോട്ട് ആർടിഎ ഇറക്കിയത്. 8 യാത്രക്കാരെ ഉൾക്കൊള്ളുന്ന അബ്രയായിരുന്നു ഇത്. ജദ്ദാഫ് സ്റ്റേഷൻ മുതൽ ഫെസ്റ്റിവൽ സിറ്റി വരെ പരീക്ഷണ സഞ്ചാരം നടത്തി. 2030ൽ ആർടിഎയുടെ മൊത്തം ഗതാഗതത്തിൽ 25% സ്വയം നിയന്ത്രിത വാഹനങ്ങളാക്കുന്നതിന്റെ ഭാഗമായാണ് ജലഗതാഗത്തിലും പരീക്ഷണം നടത്തുന്നത്.

English Summary:

RTA announces autonomous Abras

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com