ADVERTISEMENT

ജിദ്ദ ∙ സൗദി അറേബ്യയിലെ അമ്മാർ അതിർത്തിയിൽ 1,225,200 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള നീക്കം സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. 

മാർബിൾ മിക്സർ അടങ്ങിയ ഒരു ഷിപ്പിലാണ്  നിരോധിത ഗുളികകൾ ഒളിപ്പിച്ചിരുന്നത്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധനയിലാണ് ഈ വൻ കള്ളക്കടത്ത് ശ്രമം പൊളിഞ്ഞത്. രാജ്യത്തിന്റെ ഉള്ളിൽ ഈ ലഹരി മരുന്ന് സ്വീകരിക്കേണ്ടവരെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി, കസ്റ്റംസ് നിയന്ത്രണങ്ങൾ കർശനമാക്കും. 

English Summary:

Saudi Customs foils attempt to smuggle over 1,225,200 Captagon pills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com