ADVERTISEMENT

റിയാദ് ∙ ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ പൗരന്മാരോടും താമസക്കാരോടും മുൻകരുതലുകൾ എടുക്കാനും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായ സ്ഥലങ്ങൾ തേടാനും സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അഭ്യർഥിച്ചു.

 ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മഴ തുടരുമെന്ന് പ്രതീക്ഷ. മക്ക മേഖലയിൽ പൊടി കാറ്റും മിതമായതോ കനത്തതോ ആയ മഴയും ആലിപ്പഴ വർഷവും ഉണ്ടായേക്കാം. റിയാദ് മേഖലയിലും സാമാന്യം ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

കൂടാതെ കിഴക്കൻ മേഖല, നജ്‌റാൻ, അൽ ബഹ, അസീർ, ജിസാൻ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയും മദീന, വടക്കൻ അതിർത്തികൾ, ഖസിം എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും പ്രതീക്ഷിക്കാം.

English Summary:

Saudi General Directorate of Civil Defense urges caution as rainfall continues across Saudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com