കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ളവർക്കും സുഗമമായി നടക്കാനിറങ്ങാം
Mail This Article
മസ്‌കത്ത് ∙ കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ളവർക്കായി ഒമാനിലെ ആദ്യത്തെ നടപ്പാത വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുഹാര്‍ വിലായത്തിലെ അല്‍ ഹമ്പാര്‍ പാര്‍ക്കില്‍ തുറന്നു. വൈറ്റ് കെയിന്‍ ദിനാചരണത്തോടനുബന്ധിച്ച് അല്‍ നൂര്‍ അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടി വടക്കന്‍ ബാത്തിന ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ കിന്ദിയുടെ രക്ഷാകര്‍തൃത്വത്തിലായിരുന്നു.
കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള വ്യക്തികളുടെ സഞ്ചാരം സുഗമമാക്കുന്നതിനായി ഏകദേശം ഒരു കിലോമീറ്റര്‍ നീളമുള്ള നടപ്പാതയാണ് ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് ലഭ്യമായ സേവനങ്ങളും സൗകര്യങ്ങളും തിരിച്ചറിയാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് ബ്രെയിൻ ലിപിയിലുള്ള വിശദീകരണ മാപ്പും ഇവിടെയുണ്ട്. എല്ലാ സന്ദര്‍ശകര്‍ക്കും പ്രവേശനക്ഷമത ഉറപ്പാക്കുന്നതിനായി ചരിവുകളോടെയാണ് നടപ്പാത സജ്ജീകരിച്ചിരിക്കുന്നത്.