ADVERTISEMENT

ദുബായ് ∙ പ്രവാസികൾക്ക് പ്രീമിയം അക്കൗണ്ട് സേവനം അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. സീറോ ബാലൻസിൽ തുടങ്ങാവുന്ന അക്കൗണ്ടിൽ എയർപോർട്ട് ലൗഞ്ച് സൗകര്യം ഉൾപ്പെടെ പ്രീമിയം ഇടപാടുകാർക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭിക്കും. സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കുവേണ്ടിയാണ് പുതിയ സീറോ ബാലൻസ് അക്കൗണ്ട് അവതരിപ്പിച്ചത്. സാലറി അഡ്വാന്റേജ് ഗ്ലോബൽ അക്കൗണ്ട് (എൻആർഐ സാഗ) എന്നാണ് അക്കൗണ്ടിന്റെ പേര്. 

എയർപോർട്ട് ലൗഞ്ചിനു പുറമെ ഹോം, കാർ ലോണുകൾക്കുള്ള പ്രോസസിങ് ഫീസിൽ 25% ഇളവും ഈ അക്കൗണ്ടിന്റെ പ്രത്യേകതയാണ്. അൽ ബദർ, അൽ റസൂക്കി, സലിം , അൽ ഡെനിബ, ഫസ്റ്റ് എക്സ്ചേഞ്ച് ഒമാൻ, ഹൊറൈസൺ എന്നീ എക്സ്ചേഞ്ച് സ്ഥാപനങ്ങളുമായി എസ്ഐബി പുതിയ ധാരണാപത്രം ഒപ്പുവച്ചു. കൂടുതൽ മണി ട്രാൻസ്ഫർ ഓപ്പറേറ്റർമാരുമായും (എംടിഒകൾ) ധാരണയിലെത്തി. 

ഇന്ത്യയിലേക്ക് പണം അയയ്ക്കാൻ ജിസിസി രാജ്യങ്ങളിൽ 35ൽ അധികം എക്സ്ചേഞ്ചുകളുമായി  ബാങ്ക് സഹകരിക്കുന്നുണ്ട്. ഇടപാടുകാർക്ക് സമ്പൂർണ സുരക്ഷിതത്വം ഉറപ്പുനൽകുന്ന ബാങ്കിങ് ആപ്പും എസ്ഐബി പ്രവാസികൾക്കായി അവതരിപ്പിച്ചു. 9 ഭാഷകളിൽ ആപ് പ്രവർത്തിക്കും. ഇതിലെ ഇ – ലോക്ക് സംവിധാനം എല്ലാത്തരം വ്യാജ ഓൺലൈൻ പണമിടപാടുകളെയും ഹാക്കിങ്ങിനെയും പ്രതിരോധിക്കാൻ കഴിയുന്നവയാണെന്ന് എംഡിയും സിഇഒയുമായ പി.ആർ.ശേഷാദ്രി, ചീഫ് ജനറൽ മാനേജർ ആന്റോ ജോർജ്, സീനിയർ ജനറൽ മാനേജർമാരായ എ. സോണി, എസ്.എസ്. ബിജി എന്നിവർ പറഞ്ഞു. 

പ്രവാസികൾക്ക് നാട്ടിൽ എൻആർഐ അക്കൗണ്ട് തുറക്കുന്നതിന് ദുബായിലെ ഫെസിലിറ്റേഷൻ സെന്ററിൽ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പണം അയയ്ക്കൽ, പിഐഎസ് അക്കൗണ്ട് തുറക്കൽ, യുപിഐ പേയ്മെന്റുകൾ, യൂട്ടിലിറ്റി ബിൽ പേയ്മെന്റ്, മ്യൂച്വൽ ഫണ്ടിലേക്കുള്ള നിക്ഷേപം, സ്വർണ വായ്പ പുതുക്കുക തുടങ്ങിയ സൗകര്യങ്ങൾ മിറർ പ്രസ് ആപ്പിൽ ലഭിക്കും.  എൻആർഐ ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണിൽ നിന്ന് ലോകമെമ്പാടുമുള്ള 100-ലധികം കറൻസികളിൽ വിദേശത്തേക്ക് പണമയയ്ക്കാം. സൗത്ത് ഇന്ത്യൻ ബാങ്ക് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 326 കോടി രൂപയുടെ അറ്റാദായം നേടിയതായും അവർ പറഞ്ഞു.

English Summary:

South Indian Bank Introduces New Zero Balance Premium Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com