ബ്രിക്സ് ഉച്ചകോടി: യുഎഇ പ്രസിഡന്റ് നാളെ റഷ്യയിലേക്ക്
Mail This Article
×
അബുദാബി ∙ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാളെ റഷ്യയിലേക്ക്. കസാനിൽ 22, 23, 24 തീയതികളിലാണ് ഉച്ചകോടി. ബ്രിക്സ് അംഗമായ ശേഷം യുഎഇ പങ്കെടുക്കുന്ന പ്രഥമ ഉച്ചകോടിയാണിത്. ഇതോടനുബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും.
ഉഭയകക്ഷി ബന്ധം, സാമ്പത്തികം, വ്യാപാരം, നിക്ഷേപം, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനൊപ്പം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതും ചർച്ച ചെയ്യും. തന്ത്രപരമായ പങ്കാളിത്തവും മേഖലാ, രാജ്യാന്തര വിഷയങ്ങളും ചർച്ച ചെയ്യും.
English Summary:
UAE President Sheikh Mohammed bin Zayed Al Nahyan will go to Russia tomorrow to attend the BRICS summit
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.