കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി
![ma-yusuff-ali-met-with-the-emir-of-kuwait എം.എ. യൂസഫലി കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബായുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2024/10/22/ma-yusuff-ali-met-with-the-emir-of-kuwait.jpg?w=1120&h=583)
Mail This Article
×
കുവൈത്ത് സിറ്റി ∙ കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബായുമായി കൂടിക്കാഴ്ച നടത്തി എം.എ യൂസഫലി. കുവൈത്ത് ബയാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ പുതിയ നേതൃത്വം ഏറ്റെടുത്ത അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദിനെ യൂസഫലി അഭിനന്ദിച്ചു.
കുവൈത്തിനെയും കുവൈത്തി ജനതയെയും കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിന് കരുത്തേകുന്നതാണ് അമീറിൻറെ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളെന്ന് അദ്ദേഹം ആശംസിച്ചു. ലുലുവിൻ്റെ കുവൈത്തിലെ വികസന പദ്ധതികൾ യൂസഫലി വിശദീകരിച്ചു.
English Summary:
M. A. Yusuff Ali met with the Emir of Kuwait
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.