ADVERTISEMENT

കുവൈത്ത് സിറ്റി∙ കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞ ബിരുദധാരികളല്ലാത്ത മുഴുവൻ സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിലേക്ക് ജോലി മാറാൻ അനുമതി നൽകി. വിദഗ്ധ തൊഴിലാളികളെ രാജ്യത്തെ തൊഴിൽ വിപണിയിൽ പരമാവധി പ്രയോജനപ്പെടുത്തുന്നതോടൊപ്പം തൊഴിലാളി ക്ഷാമം പരിഹരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. നിലവിൽ ബിരുദധാരികൾക്കു മാത്രമേ ഇങ്ങനെ ജോലി മാറ്റം സാധ്യമായിരുന്നുള്ളൂ.

ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയിമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം.

English Summary:

In Kuwait, government employees over 60 years of age without a university degree are allowed to continue working in the private sector.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com