ADVERTISEMENT

ദുബായ് ∙ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 30 ദിവസത്തേക്കു വാഹനം കണ്ടുകെട്ടാൻ ദുബായ് പൊലീസ്. പിഴ വർധിപ്പിച്ചും നിരീക്ഷണം ശക്തമാക്കിയും റോഡ് സുരക്ഷ വർധിപ്പിച്ച് അപകടം കുറയ്ക്കുകയാണ് ലക്ഷ്യം.

 ∙ 30 ദിവസത്തേക്ക് പിടിച്ചെടുക്കൽ
ജീവനോ സ്വത്തിനോ ഗതാഗത സുരക്ഷയ്ക്കോ അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിക്കുക, വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണോ മറ്റു ഉപകരണങ്ങളോ ഉപയോഗിക്കുക, ഹെവി വാഹനങ്ങൾ റോഡിലെ ലെയ്ൻ അച്ചടക്കം പാലിക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്കാണ് 30 ദിവസത്തേക്കു വാഹനം പിടിച്ചെടുക്കുക.

 ∙ 14 ദിവസം പിടിച്ചുവയ്ക്കൽ
സുരക്ഷ ഉറപ്പാക്കാതെ റോഡിൽ പ്രവേശിക്കുക, ജീവനും സ്വത്തിനും ഗതാഗത സുരക്ഷയ്ക്കും ഭീഷണിയാകുംവിധം വാഹനം റിവേഴ്സ് എടുക്കുക, ലെയ്ൻ അച്ചടക്കം പാലിക്കുന്നതിൽ പരാജയപ്പെടുക, തക്കതായ കാരണമില്ലാതെ നടുറോഡിൽ വാഹനം നിർത്തിയിടുക, അപകടകരമാംവിധം ഓവർടേക് ചെയ്യുക, അടിയന്തരമല്ലാത്ത സാഹചര്യങ്ങളിൽ അല്ലാതെ ഹാർഡ് ഷോൾഡറിൽ വാഹനം നിർത്തിയിടുക,  ഹാർഡ് ഷോൾഡറിലൂടെ ഓവർടേക്ക് ചെയ്യുക, അംഗീകൃത നമ്പർ പ്ലേറ്റ് ഇല്ലാതെയോ വാഹനം ഓടിക്കുക, ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിക്കുക, അനുമതിയില്ലാതെ വാഹനത്തിന്റെ നിറം മാറ്റുക എന്നീ സന്ദർഭങ്ങളിൽ 14 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും.

English Summary:

New Rules in Dubai: 30-day Vehicle Impounding for Using Mobile Phone, Distracted Driving

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com