ADVERTISEMENT

ജിദ്ദ∙ ശനി​യാ​ഴ്ച വ​രെ സൗ​ദി​യു​ടെ വി​വി​ധ ഭാഗ​ങ്ങ​ളി​ൽ മ​ഴ​യും ഇ​ടി​മിന്ന​ലും തുടരുമെന്ന്  ദേശീയ കാലാവസ്ഥ നിരീക്ഷണ കേ​ന്ദ്രം. വെ​ള്ള​പ്പൊ​ക്ക  സാധ്യതയു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും  താഴ്‌വരകളി​ലും താ​മ​സി​ക്കു​ന്ന​വ​ർ സ്വ​ന്തം സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ജലാശയങ്ങ​ളി​ൽ നീ​ന്ത​ൽ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും  നിർദേ​ശം. 

മ​ക്ക മേ​ഖ​ല​യി​ൽ മ​ഴയ്​ക്കും ഇ​ടി​മി​ന്ന​ലി​നും​ സാ​ധ്യ​തയുണ്ട്. പൊ​ടി​ക്കാ​റ്റും വീ​ശി​യേ​ക്കാം. തായ്ഫ്, മെ​യ്‌​സാ​ൻ, അ​ദം, അ​ൽ ലൈ​സ്, അ​ൽ അ​ർ​ദി​യാ​ത്ത്, ജി​ദ്ദ എ​ന്നി​വ​യുൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മാ​ന കാ​ലാ​വ​സ്ഥയായിരിക്കും. റി​യാ​ദി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നേ​രി​യ​തോ  ശക്തമായതോ ആ​യ മ​ഴ ല​ഭി​ക്കും.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ, ന​ജ്‌​റാ​ൻ, അ​ൽ ബാ​ഹ, അ​സീ​ർ, ജി​സാ​ൻ, ന​ജ്‌​റാ​ൻ, അ​ൽ ഖ​സീം, ഹാഇൽ, അ​ൽ ജൗ​ഫ്, മ​ദീ​ന, ത​ബൂ​ക്ക്, വാ​ദി ദ​വാ​സി​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ മിതമായ​ അല്ലെങ്കിൽ ക​ന​ത്ത​ മ​ഴ​ സാധ്യതയുണ്ട്. ത​ബൂ​ക്കി​ൽ നേ​രി​യ മ​ഴ​യും വ​രും ദി​വ​സ​ങ്ങ​ളി​ൽ അനു​ഭ​വ​പ്പെ​ടും.

English Summary:

Thunderstorms to persist across Saudi Arabia until Saturday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com