ADVERTISEMENT

റാസൽഖൈമ ∙ റാസൽഖൈമയിൽ ഇൗമാസം 23 ന് ഉച്ചതിരിഞ്ഞ് വീശിയത് ചുഴലിക്കാറ്റ് അല്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻഎംസി) അധികൃതർ.  ചുഴലിക്കാറ്റാണെന്ന രീതിയിൽ സമൂഹമാധ‍്യമത്തിൽ വ‍്യാപകമായി ചിത്രം പ്രചരിച്ചിരുന്നു. റാസൽഖൈമയിലെ ഖദീറ മേഖലയിലുണ്ടായ കാറ്റിന്‍റെ ചിത്രമാണ് ചുഴലിക്കാറ്റ് എന്ന പേരിൽ പ്രചരിച്ചത്. എന്നാൽ ഇത് അപകട‌കരമായ ചുഴലിക്കാറ്റല്ല എന്ന് കാലാവസ്ഥ വിദഗ്ദ്ധർ വിശദീകരിച്ചു.

ഇത്തരം കാറ്റിന് തീവ്രത കുറവായിരിക്കും. നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ ശേഷി ഇല്ലാത്തവയുമാണ്. കുറഞ്ഞ സമയത്തേയ്ക്ക് മാത്രമാണ് കാറ്റ് വീശുന്നത്. എന്നാൽ ചില സമയങ്ങളിൽ ശക്തമായ കാറ്റിന്‍റെ അകമ്പടിയോടെ മണലും പൊടിയും ഉയർന്ന് പൊങ്ങും. എന്നാൽ ചുഴലിക്കാറ്റ് വളരെ വിനാശകാരിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 

English Summary:

false propaganda; It was not a hurricane that hit Ras Al Khaimah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com